കൊച്ചി: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിത്തുക വിനിയോഗം ലക്ഷ്യത്തിലെത്താത്തതില്‍ ജില്ല വികസന സമിതി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ തൃത്താല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും തുക വിനിയോഗം 14 ശതമാനം മാത്രമാണ്. വര്‍ഷാവസാനം വരെ കാത്തിരിക്കാതെ തുക വിനിയോഗിക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കളക്്ടാര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. പദ്ധതികള്‍ക്ക് ജൂണില്‍ ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കിയതിനു ശേഷവും നിര്‍വഹണം ഇത്രയും മന്ദഗതിയിലായത് നിര്‍ഭാഗ്യകരമാണ്. ഈ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കാനും വികസന സമിതി തീരുമാനിച്ചു.
ജില്ലയില്‍ മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഊര്‍ജിതമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മൂവാറ്റുപുഴ – കാക്കനാട് റോഡിന്റെ അറ്റകുറ്റപ്പണി നാളെ ആരംഭിക്കും. തൃപ്പൂണിത്തുറ – വൈക്കം റോഡിന്റെ പുനഃനിര്‍മാണത്തിനും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. മൂവാറ്റുപുഴ, കൂത്താട്ടുകുളം, കിഴക്കമ്പലം ഭാഗങ്ങളില്‍ റോഡിന്റെ നില പരിതാപകരമാണെന്ന് എം.എല്‍.എമാരായ ടി.യു. കുരുവിളയും വി.പി. സജീന്ദ്രനും ചൂണ്ടിക്കാട്ടി. റോഡ് നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ യഥാസമയം നടക്കുന്നത് വിലയിരുത്താന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്ന് ജില്ല കളക്്ടാര്‍ പറഞ്ഞു. ജില്ലയില്‍ പല ഭാഗത്തും കുടിവെള്ള പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. പൈപ്പുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ബന്ധപ്പെട്ട അസി. എന്‍ജിനീയര്‍മാരോട് ഇതു സംബന്ധിച്ച് വിശദീകരണം ചോദിക്കണമെന്നും കളക്്ടാര്‍ നിര്‍ദേശം നല്കി.
തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ പ്രതിനിധി എം.പി. ശിവദത്തന്‍ ആവശ്യപ്പെട്ടു. നായകളെ പാര്‍പ്പിക്കുന്നതിനും വന്ധ്യംകരിക്കുന്നതിനും ബ്രഹ്്മപുരത്ത് രണ്ട് ഏക്കര്‍ സ്ഥലം നീക്കിവയ്ക്കണം. ഇതിന്റെ സാധ്യത പരിശോധിക്കാന്‍ കൊച്ചി കോര്പ്പറേഷന്, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ യോഗം വിളിക്കാനും തീരുമാനമായി. വെറ്ററിനറി ഡോക്്ടറുടെ സേവനം, നായകളെ പിടിച്ചു കൊണ്ടുവരുന്നതിനുള്ള തൊഴിലാളികള്‍, വന്ധ്യംകരണത്തിനായി ഓപ്പറേഷന് തീയേറ്റര്‍, നായകളെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക സ്ഥലം എന്നിവ ഒരുക്കണം. പദ്ധതിയുമായി സഹകരിക്കുമെന്ന് തൃപ്പൂണിത്തുറ നഗരസഭ ചെയര്മാന് ആര്. വേണുഗോപാല്‍ അറിയിച്ചു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിലേക്കുള്ള ബസുകള്‍ തേവരയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. തോപ്പുംപടിയില്‍ നിന്നും എറണാകുളം ബോട്ട് ജെട്ടിയിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ജലഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തും. ബാബു ആന്റണി, ജില്ല പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: