തിരുവനന്തപുരം: ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.പി.സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പോലീസ് നടപടി ആരംഭിച്ചു.
പോസ്റ്റര്‍ പുറത്തിറക്കിയ എസ്.ഡി.പി.ഐക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു. എസ്.ഡി.പി.ഐ നേതാക്കളുടെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പോലീസ് പിടിച്ചെടുത്തു.
സെന്‍കുമാര്‍ ജാതി തിരുത്തി ഐ.പി.എസ് നേടിയെന്ന് ആക്ഷേപിച്ചും അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വിധത്തിലും കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.
ഈ സംഭവം ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം അതാത് ജില്ലാ പോലീസ് മേധാവികള്‍ക്ക് എസ്.ഡി.പി.ഐക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എസ്ഡിപിഐ ഓഫീസുകളില്‍ പോലീസ് പരിശോധന തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: