ടോക്യോ: ജപ്പാനിലെ തകരാറിലായ ആണവറിയാക്റ്റടറിലെ ഇന്ധന ദണ്ഡ് നീക്കം ചെയ്യാന്‍ തീരുമാനമായി. റിയാക്ടറിലെ ജീവനക്കാരുമായി കഴിഞ്ഞ ദിവസം ന്യൂക്ലിയര്‍ റഗുലേഷന് അതോറിറ്റി ചര്‍ച്ച നടത്തിയിരുന്നു. നവംബര്‍ ആദ്യത്തോടെ പ്ലാന്റ് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. പ്ലാന്റിന്റെ മുകളിലത്തെ നാലാമത്തെ യൂണിറ്റായിരിക്കും മാറ്റുക. ഇതിന്റെ പൂര്‍ണ ചുമതല ടോക്യോ ഇലക്ട്രിക് പവറിനാണ്. 2011 ലെ ഭൂമികുലുക്കത്തെയും സുനാമിയേയും തുടര്‍ന്ന് ഫുക്കുഷിമയിലെ ഡായി-ഐച്ചി റിയാക്ടറിന്റെ നാലാമത്തെ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും പ്ലാന്റിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: