മാവേലിക്കര: സാംബവ മഹാസഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്‍പതിന് സാംബവ എംപ്ലോയീസ് ഫോറം രൂപീകരിക്കുന്നു. എറണാകുളം അധ്യാപക ഭവനിലെ ശിക്ഷക് സദനില്‍ രാവിലെ 11ന് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി.ടി.രാമന്‍കുട്ടി പതാക ഉയര്‍ത്തും. വിഎച്ച്സി ഡയറക്ടര്‍ സി.കെ.മോഹന്‍ ഉദ്ഘാടനം ചെയ്യും.
മഹാസഭ പ്രസിഡന്റ് കെ.കെ.സോയന്‍ അധ്യക്ഷത വഹിക്കും. സഭാ ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പി.കെ മുഖ്യപ്രഭാഷണവും രാമചന്ദ്രന് മുല്ലശേരി നയപ്രഖ്യാപനവും നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുനൂറിലധികം ഉദ്യോഗസ്ഥര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: