ആലപ്പുഴ: ചിന്മയ യുവകേന്ദ്രം കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശിയ മലയാളം ആധ്യാത്മിക ക്യാമ്പ് ഡിസംബര്‍ 18 മുതല്‍ 24 വരെ പിറവം വെളിയനാട് ആദിശങ്കര നിലയത്തില്‍ നടത്തും.
ചിന്മയമിഷന്റെ ഇരുപത്തിയഞ്ചോളം മലയാളി ആചാര്യന്മാരുടെ മേല്‍നോട്ടത്തിലാകും ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍. ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന, ദൈവദശകം തുടങ്ങിയ മലയാള വേദാന്തകൃതികളുടെ സമഗ്ര പഠനവും, സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, ക്ലാസുകള്‍, ധ്യാനം, പൂജ, ഹോമം, യോഗ, ഭജന തുടങ്ങി വിവിധ പരിപാടികളും ക്യാമ്പിലുണ്ടാകും.
ക്യാമ്പിനു ശേഷം തീര്‍ഥയാത്ര, ബോട്ടിങ് എന്നിവ 24 മുതല്‍ 27 വരെയുണ്ടാകും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പ്രായഭേദമന്യേ ചിന്മയ യുവകേന്ദ്രം സംസ്ഥാന സംയോജകന്‍ ബ്രഹ്മചാരി ധ്രുവചൈതന്യയുമായി ബന്ധപ്പെടണം. ഫോണ്‍: 9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: