ന്യൂദല്‍ഹി:ഭീകരന് ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയിലുണ്ടെന്നു സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറല്ല.
ഒരു വമ്പന്‍ രാഷ്ട്രീയ ആയുധമെന്ന നിലയിലാണ് ദാവൂദിന്റെ കസ്റ്റഡി വാര്‍ത്ത സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുന്നത്. അതേസമയം, ദാവൂദ് കസ്റ്റഡിയിലായെങ്കില് രഹസ്യാന്വേഷണ ഏജന്‍സികള്‍ ദാവൂദിനെ ചോദ്യം ചെയ്യുകയാവാമെന്നും പരമാവധി വിവരങ്ങള്‍ ചോര്ത്തുകയാവാമെന്നുമുള്ള വിശദീകരണങ്ങളാണ് ആഭ്യന്തരമന്ത്രാലയത്തോടടുത്ത ചില കേന്ദ്രങ്ങള്‍ നല്‍കുന്നത്.
പക്ഷേ, അവരും ദാവൂദിന്റെ കസ്റ്റഡി വാര്‍ത്ത സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: