കൊച്ചി: റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം ആസൂത്രണം ചെയ്യാന്‍, ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കണമെന്ന് മാക്സ് ലൈഫ്- നീല്സെന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
റിട്ടയര്മെന്റിനെപ്പറ്റി പൊതുവേ അനുകൂലമനോഭാവമാണ് എല്ലാവര്ക്കും ഉള്ളത്. എന്നാല്‍ 24 ശതമാനത്തിനു മാ്രതമാണ് ഏതെങ്കിലും പെന്ഷന് സ്കീമില്‍ നിക്ഷേപം ഉള്ളത്. പലര്‍ക്കും പെന്ഷന് സ്കീമുകളെപ്പറ്റി ധാരണയും ഇല്ല. ദക്ഷിണേന്ത്യയിലെ 55 ശതമാനം പേരും നേരത്തെ റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.
എന്നാല്‍ പലര്‍ക്കും റിട്ടയര്‍മെന്റ് പ്ലാനിങ്ങില്ല. 43 ശതമാനം ദക്ഷിണേന്ത്യക്കാര്‍ക്കും റിട്ടയര്‍മെന്റിനുശേഷം സ്വന്തം മക്കളുടെ കൂടെ ആയിരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
ഇത് പെന്ഷന് സമൂഹത്തെ അതീവ സമ്മര്‍ദത്തിലാക്കുന്നുണ്ട്. റിട്ടയര്മെന്റോടുകൂടി ഉത്തരവാദിത്വം അവസാനിച്ചുവെന്ന് ആരും കരുതുന്നില്ല.
മക്കളുടെ വിവാഹം ഉള്‍പ്പെടെയുള്ള ഭാരിച്ച ചെലവുകള്‍ റിട്ടയര്‍മെന്റിനുശേഷം കടന്നു വരുന്നവയാണ്. ദക്ഷിണേന്ത്യക്കാരാണ് ഒരു തയ്യാറെടുപ്പുമില്ലാതെ റിട്ടയര്‍മെന്റിന് ഒരുങ്ങുന്നതെന്ന് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസറുമായ അനീഷ മോട് വാനി പറഞ്ഞു.
ഇവയൊക്കെ മുന്നില്‍ കണ്ടാണ് തങ്ങള്‍ പുതിയ പെന്ഷന് പ്ലാനുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മാക്സ് ലൈഫ് ഫോര്‍ എവര്‍ യങ്ങ് പെന്ഷന് പ്ലാന്‍, ഗാരന്റീഡ് ലൈഫ് ടൈം ഇന്‍കം പ്ലാന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
മാക്സ് ലൈഫ് പാര്‍ട്ടണര്‍ കെയര്‍ റൈഡര്‍, സേവ് മോര് ടുമോറോ എന്നീ രണ്ട് പ്രതേ്യക ഘടകങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പെന്ഷന് പ്രതിവിധികളാണിവ.
സാമ്പത്തിക വിദഗ്ദ്ധരും, ശമ്പളക്കാരും, ബിസിനസുകാരും, സ്വയം തൊഴില്‍ കണ്ടെത്തിയവരും ഉള്‍പ്പെടെ 1100 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് നീല്സെന് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: