കൊച്ചി: സെപ്തംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ആക്സിസ് ബാങ്കിന് 21.2 ശതമാനം ലാഭ വര്‍ധന. മുന്‍ വര്‍ഷത്തെ 1123.54 കോടിയില്‍ നിന്ന് 1362.31 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്ത വരുമാനം 9375.08 കോടിയായി. മുന്‍വര്‍ഷം ഇത് 8280.29 കോടിയായിരുന്നു.
മറ്റ് വരുമാനം മുന്‍ വര്‍ഷത്തെ 1593 കോടിയില്‍ നിന്ന് 1766.09 കോടിയിലെത്തി.നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസ കാലയളവില്‍ ലാഭം 18 ശതമാനം വളര്‍ച്ചയോടെ 2771.24 കോടി രൂപയായി.
മുന്‍ വര്‍ഷം ഇത് 2277.06 കോടി ആയിരുന്നു. ആറ് മാസകാലയളവില്‍ ആകെ വരുമാനം 16,098.66 കോടിയില്‍ നിന്ന് 18,434.20 കോടി രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: