കൊച്ചി : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും സ്വാശ്രയ കോളജകളിലെയും പട്ടിക ജാതി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് ബി.ജെ.പി പട്ടികജാതി മോര്‍ച്ച നല്കിയ പരാതികളിന്മേലുള്ള അന്വേഷണം വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് അട്ടിമറിച്ചതായി മോര്‍ച്ച സംസ്ഥാന പ്രസിഡനൃ ഷാജുമോന്‍ വട്ടേക്കാട് ആരോപിച്ചു. അന്വേഷണം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ആനൂകൂല്യങ്ങളില്‍ വെട്ടിപ്പ് നടത്തുകയും സംവരണ തത്വം അട്ടിമറിക്കുകയും ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുളള തെളിവുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടികജാതിക്കാര്‍ കടന്നു വരാതിരിക്കാനുള്ള ഗൂഡാലോചനയാണ് ഇതിനു പുറകിലെന്നും അദ്ദേഹം ആരോപിച്ചു. ഫണ്ട് വെട്ടിപ്പ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ യൂനിഫോം വിതരണം പൂര്‍ത്തിയാക്കുക, വര്‍ധിപ്പിച്ച ലമ്പ്സം ഗ്രാനൃ മുന്‍ കാല പ്രാബല്യത്തോടെ നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നവംബര്‍ 27 നു ആലപ്പുഴയില്‍ നടക്കുന്ന നേതൃ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, സി.എ പുരുഷോത്തമന്, രേണു സുരേഷ്, ബേബി നമ്പേലി, കെ.കെ തിലകന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: