ന്യൂദല്‍ഹി: കുറഞ്ഞ വിലയ്ക്ക് ഉള്ളി വിതരണം ചെയ്യാന്‍ ദല്‍ഹി സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മിഷന് അനുവാദം നല്കി. ഔട്ട്ലെറ്റുകള് വഴി കുറഞ്ഞ വിലയ്ക്ക് ഉള്ളി വില്ക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉള്ളി വിതരണം ചെയ്യുന്നതിന് കമ്മിഷന്റെ അനുമതി ആവശ്യമായിരുന്നു.
ദല്‍ഹിയില്‍ 100 രൂപ വരെയാണ് ഒരു കിലോ സവാളയുടെ വില. കയറ്റുമതിയിലും വിപണിയിലും സര്‍ക്കാരിന്റെ ഇടപെടല്‍ കുറഞ്ഞതാണ് സവാള വില ഇത്രയധികം ഉയരാന്‍ കാരണമായത്. കര്‍ഷകരില്‍ നിന്നും വാങ്ങുന്ന സവാള ഇടനിലക്കാര്‍ നാലിരട്ടി വരെ വില കൂട്ടിയാണ് വില്‍ക്കുന്നത്. ഉത്പാദനച്ചെലവും കര്‍ഷകരുടെ ലാഭവുമെല്ലാം കണക്കാക്കിയാല്‍ 15 രൂപയില്‍ താഴെമാത്രമാണ് മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് എന്നീ പ്രധാന ഇന്ത്യന്‍ ഉത്പാദന കേന്ദ്രങ്ങളില്‍ സവാളയുടെ വില. ഇവിടെ നിന്നാണ് വിപണിയിലെ കൊള്ള ആരംഭിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ദേശീയ കൃഷി സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷനും(നാഫെഡ്) ഇത് സ്ഥിരീകരിച്ചു.
അതേസമയം ഈ സവാള ബംഗ്ലദേശിലെത്തുമ്പോള് കിലോയ്ക്ക് 45 രൂപയാകും. ബംഗ്ളാദേശിലേക്ക് സവാള കയറ്റുമതി ചെയ്യുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാഫെഡ് നല്‍കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളായ ബംഗാളിലെ മാല്‍ഡ, നോര്‍ത്ത് 24 പര്‍ഗാനാസ്, ചപായ്, രാജ്സാഹി, ബലിയഡന്ഗ, മിര്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുമ്പോള്‍ ഈ മാര്‍ഗനിദ്ദേശങ്ങള്‍ പാലിക്കുന്നതാണ് വില കൂട്ടാന്‍ കഴിയാത്തത്.
2500 ടണ്സവാളയാണ് ബംഗ്ളാദേശിലേക്ക് മാത്രം ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. നമ്മുടെ സവാള കയറ്റുമതി ചെയ്യുകയും അഫ്ഗാനിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും സവാള ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന അവസ്ഥയാണ് ഇവിടുത്ത കനത്ത വിലക്കയറ്റത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: