ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ ഓര്‍മ്മ പോലും നടുക്കമായി അവശേഷിക്കുമ്പോള്‍ കേരളത്തിലും ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ഒരു പെണ്‍കുട്ടിയുടെ നേരെ മാനഭംഗശ്രമം നടന്നിരിക്കുന്നു. ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസുടമയുടെ മകനെയും കണ്ടകട്റെയും മനസ്സാന്നിധ്യം നഷ്ടമാകാതെ നേരിട്ട പേരറിയാത്ത പെണ്‍കുട്ടിയാണ് ഈ ആഴ്ച്ചയിലെ വാര്‍ത്തയിലെ സ്ത്രീ. ബസിലെ പീഡനശ്രമം സഹിക്കാന്‍ വയ്യാതെ വന്ന ആ പെണ്‍കുട്ടി മൊബെയില്‍ വഴി അപ്പോള്‍ തന്നെ വിവരം വീട്ടുകാരെയും സുഹൃത്തിനെയും അറിയിക്കുകയായിരുന്നു. അവര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ബസുടമയുടെ മകനെ പിടികൂടിയെങ്കിലും കണ്ടക്ടര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പീഡനശ്രമങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് നല്ല സന്ദേശമാണ് ഈ പെണ്‍കുട്ടി നല്‍കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ മടിക്കുന്നവര്‍ക്കുള്ള പ്രചോദനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: