മൂവാറ്റുപുഴ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ ബാഗില്‍ നിന്ന് പണം കവര്‍ന്നതായി പരാതി.സൗത്ത് മാറാടി തെക്കനേത്ത് ലീലവര്ഗീസിന്റെ(46) ബാഗില്‍ നിന്ന് 20,000/- രൂപ കവര്‍ന്നതായി കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് മാറാടി ജംഗ്ഷ്ണില് നിന്നും മൂവാറ്റുപുഴക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ബസില്‍ തിരക്കനുഭവപ്പെട്ടിരുന്നു. ടിക്കറ്റിനായി ബാഗ് തുറന്ന് പണം നല്കിയ ശേഷംബാഗ് തോളില്‍ തൂക്കിയിട്ട് നില്‍ക്കുകയായിരുന്നു. 2 കിമീ കഴിഞ്ഞപ്പോള്‍ ഏഞ്ചല്‍ പടിയിലെത്തിയപ്പോള്സീറ്റ് ലഭിച്ചതിനാല്‍ ഇരിക്കുകയും ചെയ്തു.
മൂവാറ്റുപുഴയെത്തി ബാഗിന്റെ സിബ് തുറന്നു കിടന്നതില്‍ സംശയം തോന്നി നോക്കിയപ്പോഴാണ് രൂപ നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്നാണ് മൂവാറ്റുപുഴ സ്റ്റേഷനിലെത്തി പണം നഷ്ടപ്പെട്ട വിവരം അറിയിച്ചത്.അന്യസംസ്ഥാനത്ത് പഠിക്കുന്ന മകന് ബാങ്ക് വഴി പണം അയച്ചുകൊടുക്കാനായി വായ്പ മേടിച്ച തുകയുമായാണ് ലീല മൂവാറ്റുപുഴയ്ക്ക് പുറപ്പെട്ടത്.
മൂവാറ്റുപുഴയില്‍ വ്യാപകമായി മോഷണം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തുണിക്കടകളില്‍ മോഷണം നടന്നത് സംബന്ധിച്ച് പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വീടുകള്‍ കയറി തുണി വില്ക്കുന്നവരെ പോലീസ് അന്വേഷിച്ച് വരികയാണ്. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമകളോട് ഇവരുടെ വിലാസം നല്‍കാനും ഇവരെ സ്റ്റേഷനില്‍ ഹാജരാക്കാനും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ബസുകളില്പോക്കറ്റടി വ്യാപകമാണ്. സ്ത്രീകളടക്കമുള്ള സംഘമാണ് ബസുകളില്‍ യാത്ര ചെയ്ത് പണം കവരുന്നതെന്നാണ് പോലീസിന്റെ നിഗമനം. മൂവാറ്റുപുഴയില്‍ എത്തിയ നാടോടി സംഘങ്ങളേയും യാചകസംഘങ്ങളേയും പോലീസ് നിരീക്ഷിച്ചുവരികയാണ്. ഇവരുടെ താമസകേന്ദ്രങ്ങള്‍ പോലീസ് ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: