തൃപ്പൂണിത്തുറ: സിപിഎം വിഭാഗീയത ശക്തിപ്പെടുന്നതിനിടെ മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ.ജി.സത്യവ്രതനെയും, ഭാര്യ മുന്‍ കൗണ്‍സിലര്‍ ഷീല സത്യവ്രതനെയും സിപിഎം തെക്കുംഭാഗം ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ഏരിയ കമ്മറ്റി പുറത്താക്കിയതായി അറിയുന്നു.
സത്യവ്രതനും, ഷീലയും ഉറച്ച വിഎസ് പക്ഷ അനുഭാവികളാണ്. ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷമുളഅള സിപിഎം ഏരിയകമ്മറ്റിയോഗങ്ങളില് പങ്കെടുക്കാന്‍ കഴിയാതിരുന്ന കെ.ജി.സത്യവ്രതന് വിശദീകരണം ചോദിച്ചുകൊണ്ട് പാര്‍ട്ടി ഏരിയകമ്മറ്റി കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിച്ചുകൊണ്ട് മറുപടിനല്കാതിരുന്നതിന് തൊട്ടുപിന്നാലെയാണ് ഏതാനും ദിവസം മുമ്പു ചേര്‍ന്ന ഏരിയ കമ്മറ്റി സത്യവ്രതനെ തെക്കുംഭാഗം ലോക്കല്‍ കമ്മറ്റിയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
എന്നാല്‍ പുറത്താക്കിയത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സത്യവ്രതന് പറഞ്ഞു. പുറത്താക്കല്‍ നടപടി പ്രാബല്യത്തില്‍വരുന്നതോടെ സത്യവ്രതനും, ഷീലയും പാര്‍ട്ടി അംഗത്വം രാജിവെച്ചേക്കുമെന്നാണ് അറിയുന്നത്.
സിപിഎം ഔദ്യോഗിക പക്ഷത്തിന് ഭൂമാഫിയകളുമായുള്ള ബന്ധവും അവരെ സഹായിക്കുന്നതും ചോദ്യം ചെയ്യാന്തുടങ്ങിയതോടെയാണ് വിഎസ് പക്ഷക്കാര്‍ക്കെതിരായ നീക്കം ആരംഭിക്കുന്നത്. തൃപ്പൂണിത്തുറ മേഖലയില്‍ ഏറെക്കാലമായി ഈ അവസ്ഥ പാര്‍ട്ടിക്കകത്തും പുറത്തുമുണ്ട്.
മേക്കരയില്‍ ഒരു ഡോക്ടറുടെ പാടം നികത്തുന്നത് സംബന്ധിച്ചുണ്ടായ വിവാദവും സിപിഎം ഔദ്യോഗിക പക്ഷത്തെ രണ്ട് നേതാക്കളുടെ ഇടപെടലും പാര്‍ട്ടി അണികളില്‍ ചര്‍ച്ചയായിരുന്നു. പടിഞ്ഞാറെ വഴിയിലും, മേക്കരയിലുമുള്ള രണ്ട് നേതാക്കള്‍ പാടം നികത്തുന്നതിന് കൂട്ടുനിന്ന് അഴിമതി നടത്തിയതും പ്രദേശത്ത് ചര്‍ച്ചയായിരുന്നു. വിഎസ് അനുഭാവികള്‍ ഇത്തരം നടപടികളെ പാര്‍ട്ടി വേദികളിലും മറ്റും നിരന്തരം ചോദ്യം ചെയ്തതും വിഎസ് പക്ഷക്കാര്‍ക്കെതിരെ നീങ്ങാന്‍ ഔദ്യോഗികപക്ഷത്തെ നിര്‍ബന്ധിതരാക്കി. പാര്‍ട്ടിയിലെ വിഭാഗീയതയാണ് 2005ലെ നഗരസഭതെരഞ്ഞെടുപ്പില്‍ ഷീലസത്യവ്രതന് തൃപ്പൂണിത്തുറ നഗരസഭയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനം നഷ്ടമാകാന്‍ കാരണം.
2010ന് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ സത്യവ്രതനും, ഷീലയും നഗരസഭ കൗണ്സിലര്മാരായിതെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ചെയര്മാന് സ്ഥാനം അക്കൊല്ലം വനിതസംവരണമായതിനാല് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമെന്ന നിലക്ക് ഷീലയെയാണ് ചെയര്‍പേഴ്സണായി ജനങ്ങളടക്കം ഏവരും പ്രതീക്ഷിച്ചത്.
എന്നാല്‍ സിപിഎമ്മിലെ വിഭാഗീയതയുടെ ഫലമായി ഷീലയെ ഒഴിവാക്കുകയും ആദ്യമായി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഡ്വ.രഞ്ജിനി സുരേഷിന് ചെയര്‍പേഴ്സണ്‍സ്ഥാനം പാര്‍ട്ടി നല്‍കുകയും ചെയ്തു. ഷീലയെ അന്ന് ബോധപൂര്‍വ്വം ഒഴിവാക്കുകയാണുണ്ടായതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: