കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ കേരളത്തിലും. ടാറ്റാ കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ കമ്യൂണിക്കേഷന്‍സ് പേയ്മെന്റ് സൊല്യൂഷന്‍സ് ലിമിറ്റഡ് (ടിസിപിഎസ്എല്‍) ആണ് ഇന്‍ഡിക്യാഷ് എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ പത്തു സ്ഥലങ്ങളില്‍ എടിഎം നെറ്റ്വര്‍ക്ക് ആരംഭിച്ചു.
ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകളാണ് വൈറ്റ്ലേബല്‍ എടിഎമ്മുകള്‍ . ഇന്ത്യയിലെ ഏതു ബാങ്കിലേയും എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ ഈ മെഷീനുകളില്‍ ഉപയോഗിക്കാം. ഇന്ത്യയിലെ ആദ്യത്തെ വൈറ്റ്ലേബല്‍ എടിഎം നെറ്റ്വര്‍ക്ക് ആണ് ടാറ്റയുടെ ഇന്‍ഡിക്യാഷ്.
രാജ്യത്തെങ്ങും എടിഎമ്മുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പദ്ധതിയുടെ ഭാഗമായാണിത്.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 15,000 ഇന്‍ഡിക്യാഷ് എടിഎമ്മുകള്‍ സ്ഥാപിക്കാനാണ് ടിസിപിഎസ്എല്‍ ഒരുങ്ങുന്നത്.കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലായി ഈ വര്‍ഷമാവസാനത്തോടെ 100 ഇന്‍ഡിക്യാഷ് എടിഎമ്മുകള്‍ സ്ഥാപിക്കുമെന്ന് ടാറ്റ കമ്യൂണിക്കേഷന്‍സ് പേയ്മെന്റ് സൊല്യൂഷന്‍സ് ലിമിററഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജീവ് പട്ടേല്‍ പറഞ്ഞു.കൊച്ചിയിലും കേരളത്തില്‍ മറ്റിടങ്ങളിലും ഈ എടിഎമ്മുകള്‍ മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്്. ആഭ്യന്തര ഡെബിറ്റ് കാര്‍ഡുകള്‍ ഇന്‍ഡിക്യാഷ് എടിഎം സ്വീകരിക്കും. ഓരോ മാസവും ആദ്യത്തെ അഞ്ച് ഇടപാടുകള്‍ സൗജന്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: