ന്യൂദല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് റാലികളുടേയും മറ്റു പ്രചാരണ പരിപാടികളുടേയും തീയതികള്‍ പ്രഖ്യാപിച്ചു.
നരേന്ദ്രമോദി നവംബര്‍ 18,20,21,22 തീയതികളില്‍ മധ്യപ്രദേശില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. നവംബര്‍ 19,23,28 തീയതികളില്‍ രാജസ്ഥാനിലും 9,13 തീയതികളില്‍ ഛത്തീസ്ഗട്ടിലും മോദിയെത്തും. ദല്‍ഹിയില്‍ ഒരു ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കും.
എല്‍.കെ.അദ്വാനി 14,19,22 തീയതികളില്‍ മധ്യപ്രദേശില്‍ പ്രചാരണം നടത്തും. രാജസ്ഥാനില്‍ 24,25 തീയതികളിലും 9,16 തീയതികളില്‍ ഛത്തീസ്ഗട്ടിലും അദ്വാനി എത്തും. ദല്‍ഹിയില്‍ എല്‍.കെ അദ്വാനി ഒരു ദിവസമാണ് പ്രചാരണത്തിനെത്തുന്നത്.
ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് അഞ്ചുദിവസം മധ്യപ്രദേശിലും നാലുദിവസം രാജസ്ഥാനിലും മൂന്ന് ദിവസം ഛത്തീസ്ഗട്ടിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നയിക്കും.വെങ്കയ്യ നായിഡു,ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്,അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി,മുരളീ മനോഹര്‍ ജോഷി എന്നിവരുടെ യാത്രകളും പ്രഖ്യാപിച്ചിട്ടുണ്ട്. മിസോറാമില്‍ നവംബര്‍ 29,30 തീയതികളില്‍ രാജ്നാഥ്സിങ്ങും വെങ്കയ്യ നായിഡുവും പ്രചാരണത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: