തിരുവനന്തപുരം: തീവ്രവാദ കേസില്‍ വിചാരണ നേരിട്ട് ജയിലില്‍ കിടക്കുന്ന അബ്ദുള്‍നാസര്‍ മദനിക്ക് ജാമ്യം ലഭ്യമാക്കാന്‍ കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയാല് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി വക്താവ് വി.വി. രാജേഷ്. സുപ്രീംകോടതിയില്‍ ജാമ്യം ലഭ്യമാകാന്‍ തന്നെ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാക്കിക്കൊള്ളാമെന്ന് കേരള സര്‍ക്കാരില്‍ നിന്ന് ഉറപ്പുവാങ്ങണമെന്നാണ് മദനി കോടതിയില്‍ ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേരളസര്‍ക്കാരിനോട് ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടത്. കേരളത്തെ കേസില്‍ കക്ഷിചേര്‍ത്ത് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: