കൊച്ചി: ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് കമ്പനി ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ വാല്യു ഫണ്ട് സീരീസ് ഫണ്ട് 1 അവതരിപ്പിച്ചു.
ഈ പുതിയ ഫണ്ട് ഓഫറിന്റെ കാലാവധി ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ 28 വരെയാണ്. യഥാര്‍ത്ഥ മൂല്യത്തേക്കാളും കുറഞ്ഞ നിരക്കില്‍ വിപണി സാധ്യതയുള്ള സ്റ്റോക്കുകള്‍ കേന്ദ്രീകരിച്ചുള്ള ക്ലോസ്ഡ് എന്‍ഡഡ് ഇക്യുറ്റി ഫണ്ടാണ് ഇത്.
മൂല്യാധിഷ്ടിതമായ നിക്ഷേപ വ്യവസ്ഥിതിയാണിത്. ഉയര്‍ന്ന ലാഭ വിഹിതമുള്ള കുറഞ്ഞ നിരക്കിലുള്ള സ്റ്റോക്കുകള്‍ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപപദ്ധതിയായാണ് പുതിയ ഫണ്ട് അവതരിപ്പിച്ചിട്ടുള്ളതെന്ന് ‘ ശ്രീ നിമേഷ് ഷാ, എംഡി & സിഇഒ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫണ്ട് അവതരിപ്പിച്ചുകൊണ്ടറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: