കൊച്ചി: വരുമാനമുള്ള പള്ളികളില്‍ മാത്രമേ തര്‍ക്കമുള്ളു എന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. കോലഞ്ചേരി പള്ളി തര്‍ക്കത്തിലെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
വരുമാനമില്ലാത്ത പള്ളികള്‍ പുനരുദ്ധാരണ പരവര്ത്തനങ്ങള്ക്കു കഷ്ടപ്പെടുകയാണ്. പല പള്ളികളും മേല്‍ക്കൂര പോലും മാറ്റാനാകാതെ ബുദ്ധിമുട്ടുന്നുണ്ട്. സമ്പത്തുള്ള പള്ളികളില്‍ മാത്രമാണ് ഇത്തരം പ്രശ്നങ്ങളുള്ളൂ കോടതി വ്യക്തമാക്കി.
കോലഞ്ചേരി പള്ളിയില്‍ ആരാധന നടത്തുന്നതിന് ഓര്‍ത്തഡോക്സ് വിഭാഗം അനുവദിക്കുന്നില്ലെന്നു കാട്ടി യാക്കോബായ സഭയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആരാധന നടത്താന്‍ യാക്കോബായ സഭക്ക് കോടതി അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: