ന്യൂഡല്‍ഹി: എയിംസ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഹെല്‍ത്ത് കീയര്‍ ഇന്നൊവേഷന് അവാര്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് വിഭാഗത്തില്‍ കേരളത്തില്‍നിന്നുള്ള ഏയ്ഞ്ചല്‍സി(ആക്ടീവ് നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്സ്)ന്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ്.
എയിംസ് ഡയറക്ടര്‍ പ്രഫ. എം.സി. മിശ്രയില്‍നിന്ന് ഏയ്ഞ്ചല്‍സ് ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാലും ഡയറക്ടര്‍ പി. ഷാഹിനും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജില്ലകളില്‍ വിജയകരമായി നടപ്പാക്കിയ ആംബുലന്‍സ് പദ്ധതിയാണ് ഏയ്ഞ്ചല്‍സ്. ഇവിടങ്ങളിലുള്ള ആശുപത്രികളിലെ ആംബുലന്‍സുകളെ ഏകോപിപ്പിച്ചു കൊണ്ട് ആവശ്യക്കാര്‍ക്ക് തത്സമയം സേവനം എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഏയ്ഞ്ചല്‍സ് ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: