വെള്ളരിക്കുണ്ട്: കാവടിമുദ്ര ബലമായി അഴിപ്പിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപികയ്ക്കെതിരെ നല്കിയ പരാതിയില്‍ കേസെടുക്കാതെ പോലീസ്. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ മാനേജ്മെണ്റ്റിന് കീഴിലുള്ള വള്ളിക്കടവ് സെണ്റ്റ്സാവിയോ ഇംഗ്ളീഷ് മീഡിയം സ്കൂളിലായിരുന്നു സംഭവം. അവശനിലയിലായ മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥി അക്ഷയ്.ജി.നാഥ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാവ് പുഞ്ചയിലെ ഗോപിനാഥന് അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്കി. എന്നാല്‍ അധ്യാപികയ്ക്കെതിരെ കേസെടുക്കുന്നതിനുപകരം പരാതി ഒതുക്കി തീര്‍ക്കാനാണ് എസ്ഐ ശ്രമിച്ചത്. അധ്യാപികയെ സ്കൂളില്‍ നിന്നും മാറ്റി ഒത്തുതീര്‍പ്പാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയെ മതപരമായി അവഹേളിച്ചുവെന്ന പരാതി അധ്യാപികയോ സ്കൂള്‍ അധികൃതരോ നിഷേധിക്കുന്നില്ല. പരാതി വാസ്തവമെന്ന് പോലീസും പറയുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ തന്നെ സത്യമെന്ന് ബോധ്യപ്പെട്ടിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് നടപടി ദുരൂഹതയുണര്‍ത്തുകയാണ്. വിദ്യാര്‍ത്ഥി അണിഞ്ഞ ചുവപ്പ് കുറി ബലമായി മായ്ച്ചതിനും കാവടിമുദ്ര മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് അഴിപ്പിച്ചതിനും മറ്റുവിദ്യാര്‍ത്ഥികള്‍ സാക്ഷികളാണ്.
പ്രതിഷേധം വ്യാപകം
വെള്ളരിക്കുണ്ട്: അധ്യാപികയ്ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വള്ളിക്കടവ് പറമ്പ് ജംഗ്ഷനില്‍ നിന്നും മാലോം ടൗണിലേക്ക് നടന്ന പ്രകടനത്തില്‍ നൂറിലധികം പേര് പങ്കെടുത്തു. മാലോം ടൗണില്‍ നടന്ന പൊതുയോഗത്തില്‍ ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി സുരേഷ് മാലോം, രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് കാര്യവാഹ് പി.ടി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വെള്ളരിക്കുണ്ട് സെണ്റ്റ് ജൂഡ്സ് ഹയര്‍സെക്കണ്റ്ററി സ്കൂള്‍, മാലോത്ത് കസബ ഗവ.ഹയര്‍സെക്കണ്റ്ററി സ്കൂള്‍, സെണ്റ്റ് സാവിയോ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇരുപതിലധികം സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിദ്യാര്‍ത്ഥികളോട് വിവേചനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. നാരായണന് സ്വാമി അധ്യക്ഷത വഹിച്ചു. പുഴക്കര കുഞ്ഞിക്കണ്ണന് സ്വാഗതവും സാജന് പുഞ്ച നന്ദിയും പറഞ്ഞു. പ്രകടനത്തിന് ദീപു കാര്യോട്ട്ചാല്‍, സുകുമാരന്‍.ഒ.ആര്, മണി കൊന്നക്കാട്, ധനഞ്ജയന് എന്നിവര്‍ നേതൃത്വം നേതൃത്വം നല്കി. അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുന്നതിണ്റ്റെ ഭാഗമായി ഇന്ന് സ്കൂള്‍ ഉപരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: