പറവൂര്‍: ഏഴിക്കര ഗ്രാമ പഞ്ചായത്തിലെ ആമ്പത്തോട് പാലത്തിന് നബാഡില്‍ നിന്ന് 6.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.ഡി.സതീശന് എം.എല്‍.എ. അറിയിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്. ചെറായി പാലം മുതല്‍ ചാത്തനാട് വരെയുള്ള തീരദേശ റോഡിലെ പ്രധാന പാലമാണിത്. ഇത് പൂര്‍ത്തിയാകുന്നതോടെ ചെറായി പാലത്തില്‍ നിന്ന് കടക്കര കവല വരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ചാത്തനാട്വരെയുള്ള തീരദേശ റോഡ് പൂര്‍ത്തിയാക്കാന്‍ ആറു കോടി രൂപ കൂടുതലായി അനുവദിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.
രണ്ട് സ്പാനോടു കൂടിയ 33 മീറ്റര്‍ നീളവും, 7.50 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. നിലവില്‍ വടക്കേക്കരയെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലം അപകടാവസ്ഥയിലാണ്. ഈ പാലത്തിന് പകരമായാണ് തീരദേശ റോഡില്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലത്തില്‍ നിന്ന് കടക്കര കവലയിലെത്താനുള്ള 800 മീറ്റര്‍ റോഡും നിര്‍മ്മിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: