വിനയം വിദ്യാര്‍ത്ഥിയുടെ രാജമുദ്രയാണ്. വാസ്തവത്തില്‍ അത് വിദ്യാഭ്യാസത്തിന്റെ ചൂഡാമണിയാണ്. നിങ്ങള്‍ വിനയാന്വിതരായ വിദ്യാര്‍ത്ഥികളെ കണ്ടാല്‍ അവരെ ആകുംവിധം സഹായിക്കുക. അത് മൂലം അവര്‍ തങ്ങളുടെ ക്ലേശങ്ങളെല്ലാം മറന്ന് സന്തോഷം അനുഭവിക്കട്ടെ. ഈ ബാലന് എത്ര സന്തുഷ്ടനായി, ഞാന്‍ അവനുവേണ്ടി ഒരു ഹാരം സൃഷ്ടിച്ച് അവന്റെ കഴുത്തില്‍ ഇട്ട് കൊടുത്തപ്പോള്‍! അവന് തന്റെ മാതാപിതാക്കളുടെ നഷ്ടം പോലും മറന്നുപോയി. നിങ്ങളും മറ്റുള്ളവരെ ഇതുപോലെ സഹായിക്കണം.
ഞാന്‍ എന്തുചെയ്യുന്നതും നിങ്ങള്‍ക്ക് മാതൃകയാകാന്‍ വേണ്ടിയാണ്. എന്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തിയും തമ്മില്‍ സമ്പൂര്‍ണ്ണമായ യോജിപ്പ് ഉണ്ട്. അതിനാലാണ് നിങ്ങളോട് ഇതൊക്കെ പറഞ്ഞുതരാനുള്ള അവകാശം എനിക്ക് ഉള്ളത്. “മനുഷ്യവര്‍ഗത്തെക്കുറിച്ചുള്ള ശരിയായ പഠനം ആണ് മനുഷ്യന്.”
നിങ്ങള്‍ എല്ലാവരും മനുഷ്യരെപ്പോലെ ജീവിക്കണം അല്ലാതെ മൃഗങ്ങളെപ്പോലെയോ രാക്ഷസന്മാരെപ്പോലെയോ അല്ല. ശിലപോലെ കഠിന ഹൃദയരാകരുത്. മറ്റുള്ളവരുടെ ദുരിതങ്ങളില്‍ സഹതാപം കൊണ്ട് ഉരുകുന്ന ഒരു ആര്‍ദ്രഹൃദയം വികസിപ്പിക്കുക.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: