കരുനാഗപ്പള്ളി: എസ്ഡിപിഐ അക്രമങ്ങള്‍ തുടര്‍ക്കഥയായിട്ടും നടപടികള്‍ എടുക്കാത്ത പോലീസ് നിലപാടിനെതിരെ ജനരോഷം ശക്തമാകുന്നു. കേരളക്ഷേത്രസംരക്ഷണസമിതി താലൂക്ക് ജോയിന്റ് സെക്രട്ടറിയും പട്ടികജാതിവിഭാഗ അംഗവുമായ തൊടിയൂര്‍ മുഴങ്ങോടി ചക്കാല തെക്കേതില്‍ സുകാര്‍ണോവിനെയും ഭാര്യ ബിന്ദു, സഹോദരി സുമംഗല എന്നിവരെയും വീടുകയറി ആക്രമിച്ച കേസില്‍ പോലീസ് ഗുരുതരമായ നിഷ്കരിയത്വമാണ് പാൈ#ലിക്കുന്നതെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. ഇസ്ലാമിക ഭീകരതയോട് പോസീസ് താട്ടുന്ന മൃദു സമീപനത്തിനെതിരെ സംഘടിതമായ പ്രക്ഷോങ്ങത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
ജില്ലയിലുടനീളം സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിതവും സംഘടിതവുമായ ഗൂഢനീക്ക മതമൗലികസംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടന്നിട്ടും എല്ലാ പ്രശ്നങ്ങളെയും നിസാര വല്‍ക്കരിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തിനിന്നുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് ആരോപിച്ചു. ചവറയിലും കരുനാഗപ്പള്ളിയിലും അടുത്തിടെ ഉണ്ടായ ശ്രീനാരായണഗുരുദേവ പ്രതിമകളുടെ ധ്വംലനത്തിലും ഇത്തരത്തിലുള്ള തീവ്പവാദ ശക്തികളുടെ പങ്കിനെക്കുറിച്ച ആരോപണമുയര്‍ന്നിരുന്നു. ശാസ്താകോട്ടയില്‍ നായകളുടെ മുഖത്ത് വെട്ടിപ്പരിപ്പേല്പിക്കുന്ന സംഭവങ്ങളുടെ നിഗൂഢത പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.
കഴിഞ്ഞ മാസമാണ് പോപ്പുലര്‍ഫ്രണ്ട് ഭീകരസംഘം ശാസ്താംകോട്ടയില്‍ യുവാവിനെയും അമ്മയെയും വീട്ടില്‍കയറി മര്‍ദിച്ച് അവശരാക്കിയ സംഭവമുണ്ടായത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയുടെ ഇടതുകണ്ണിന്റെ കാഴ്ച തകരാറിലായി.
വടക്കന്‍ മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്ക് സമീപം ചക്കാലയില്‍ ചന്ദ്രന്‍പിള്ളയുടെ ഭാര്യ ലളിതാംബിക, മകന് വിഷ്ണു എന്നിവര്‍ക്കാണ് അന്ന് പരിക്കേറ്റത്.
ശ്രീകൃഷ്ണജയന്തി ശോഭായാത്ര നജീബിന്റെ വീടിന് മുന്നിലൂടെ കടന്നുപോയതിനെത്തുടര്‍ന്ന് നജീബും വിഷ്ണുവും തമ്മില്‍ വാക്കേറ്റമായിരുന്നു അന്നത്തെ അക്രമണത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. തുടര്‍ന്നാണ് രാത്രി വീട്ടില്‍കയറി അക്രമം കാട്ടിയത്. മുസ്ലീം ഭൂരിപക്ഷപ്രദേശമായ ഇവിടെ ശോഭായാത്ര നടത്തുന്നതിനെതിരെ മുസ്ലീം തീവ്രവാദസംഘടനകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വന്‍പോലീസ് സന്നാഹത്തിലാണ് ശോഭായാത്ര നടന്നത്. ഇതിന്റെ പ്രതികാരമായാണ് ഈ മേഖലയിലെ ഏക ഹിന്ദുകുടുംബമായ ഇവര്‍ക്ക് നേരെ നടന്ന അക്രമമെന്ന് തെക്കടം സുദര്ശനന് പറഞ്ഞു.
കരുനാഗപ്പള്ളിയില്‍ സുകാര്‍ണോവിനും കുടുംബത്തിനും നേരെയുണ്ടായത് സമാനമായ അക്രമണമാണ്. രാത്രിയില്‍ സുകാര്‍ണോവിന്റെ വീട്ടില്‍ കടന്നുകയറിയ സംഘം സ്ത്രീകളടക്കമുള്ളവരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും വീടും വീട്ടുപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയില്‍ വീടിന്റെ മുമ്പില്‍ വച്ച് മൊബെയിലില്‍ ഉച്ചത്തില്‍ അസഭ്യം പറഞ്ഞുകൊണ്ടിരുന്ന രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ വിലക്കിയതിലുള്ള പ്രതികാരമാണ് ആക്രമമെന്ന് സുകാര്‍ണോ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സുകാര്‍ണോവിനെയും കുടുംബത്തെയും കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസ് പരാതിക്കാരുടെ മൊഴിയെടുത്ത് കൊണ്ടുപോയെങ്കിലും പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. തൊടിയൂര്‍ വല്യത്ത് കിഴക്കേതില്‍ ഷാജി, വെളുത്തമണല്‍ പള്ളിക്ക് വടക്കുവശം സജാദ്, ഷെജീര്‍, കല്ലേലിഭാഗം വേങ്ങറ വലിയത്ത് കിഴക്കതില്‍ ഷാഫി, ഷെമീര്‍,എന്നിവരുടെ പേര് സഹിതമാണ് പരാതി നല്‍കിയത്. എന്നിട്ടും പോലീസ് നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും ഹിഞ്ഞുസംഘടനകള് ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെമ്പാടും ക്ഷേത്രോത്സവങ്ങള്‍ക്ക് നേരെയും ക്ഷേത്രങ്ങള്‍ക്ക് നേരെയും നടന്ന തുടര്‍ച്ചയായ അക്രമങ്ങളിലും പ്രതികള്‍ക്കെതിരെ ഫലപ്രദമായ നടപടികളുണ്ടാകാത്തത് എസ്ഡിപിഐയുടെ പോലീസ്സേനയിലുള്ള സ്വാധീനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് തെക്കടം സുദര്ശനന് പറഞ്ഞു.
പട്ടാഴിയിലും കഴിഞ്ഞമാസത്തില്‍ പന്ത്രണ്ടോളം തെരുവ് നായ്ക്കള്‍ക്ക് വെട്ടേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടം കേന്ദ്രീകരിച്ച് ഹിന്ദു സംഘടനകളുടെ കൊടിമരങ്ങള്ക്കുനേരെയുള്ള അക്രമണം നിത്യസംഭവമാണ്. മൂന്നു മാസത്തിനിടെ നാല് തവണയാണ് കൊടിമരങ്ങളും കൊടിതോരണങ്ങളും നശിപ്പിക്കപ്പെടുന്നത്.
പട്ടാഴി മേഖല കേന്ദ്രീകരിച്ച് ആയുധ പരിശീലനങ്ങളും വ്യാപകമാണ്. തെരുവ്നായ്ക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ആയുധപരിശീലനത്തിന്റെ ഭാഗമാണെന്ന സംശയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല.
പട്ടാഴി ദേവിക്ഷേത്രം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപി, എബിവിപി എന്നിവയുടെ കൊടിമരങ്ങള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അറുത്തുമാറ്റിയതുമുതലാണ് ആക്രമണങ്ങള്‍ക്ക് തുടക്കം. കോളൂര് ജംഗ്ഷന് മുതല്‍ പട്ടാഴി മാര്‍ക്കറ്റ് ജംഗ്ഷന് വരെയുള്ള ഹിന്ദു സംഘടനകളുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചതും അടുത്തിടെയാണ്. ജന്മാഷ്ടമിയോടനുബന്ധിച്ച് തെക്കേത്തേരി അയ്യപ്പ ക്ഷേത്രത്തിനുസമീപം സ്ഥാപിച്ച കൊടിമരവും തോരണങ്ങളും ഫ്ലക്സ് ബോര്‍ഡുകളുമാണ് കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടത്.
മായ്ക്കോട് ബൈക്ക് യാത്രക്കാരായ യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിലും പോലീസ് നടപടികള്‍ ഉണ്ടായില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് ബാലഗോകുലത്തില്‍ ക്ലാസെടുത്ത് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ അക്രമണം നടന്നത്. ഈ വിഷയത്തില്‍ പെണ്‍കുട്ടി നേരിട്ട പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ മൗനമാണ് ഉണ്ടായതെന്ന് ബിജെപി കുറ്റപ്പെടുത്തി. ഓയൂരിലും തുരുത്തിക്കരയിലും ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളെയും നിസാരവല്‍ക്കരിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ളതെന്ന് ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
സുകാര്‍ണോവിനും കുടുംബത്തിനുമെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും ജില്ലയില്‍ ശക്തമാവുന്ന താലിബാനിസത്തിന്റെ പയോഗമാണിതെന്നും നടപടികള്‍ ശക്തമായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും തെക്കടം സുദര്ശനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: