കാസര്‍കോട്: വൈദേശികാധിപത്യത്തിണ്റ്റെ അടിമത്തം വലിച്ചെറിഞ്ഞ് ദേശീയ ബോധത്തിലൂടെ മുന്നേറാന്‍ ആഹ്വാനമുണര്‍ത്തി നാടെങ്ങും ശ്രീരാമശക്തി സമ്മേളനങ്ങള്‍ നടന്നു. കോടതി വിധിയെപ്പോലും മാനിക്കാതെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തടയുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായാണ് ശക്തി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ കാസര്‍കോട്, കാഞ്ഞങ്ങാട് ജില്ലകളുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ഇരുന്നൂറില്‍പ്പരം കേന്ദ്രങ്ങളില്‍ സമ്മേളന പരിപാടികള്‍ നടന്നു. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകള്‍ക്ക് കീഴില്‍ കാസര്‍കോട് ടൗണ്‍, കുമ്പള, പൈവളികെ, മധൂറ്, കാറഡുക്ക, ബായാര്‍, ബന്തിയോട്, ബോവിക്കാനം തുടങ്ങിയ നൂറിലധികം കേന്ദ്രങ്ങളിലാണ് സമ്മേളനം നടന്നത്. ജില്ലാ പ്രചാരക് ഉമേഷ്, സഹവിഭാഗ് സേവാപ്രമുഖ് പുണ്ഡരീകാക്ഷ, താലൂക്ക് സംഘചാലക് ദിനേശ് മടപ്പുര, സഹകാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറി അഡ്വ.കരുണാകരന് നമ്പ്യാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലയില്‍ ൧൨൦ ഓളം കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിനുകീഴില്‍ ഒടയംചാല്‍, പൊടവടുക്കം, തായന്നൂറ്, മടിക്കൈ, വാഴക്കോട്, രാമനഗരം, ഉദയംകുന്ന്, പുല്ലൂറ്, കൂടാനം, കീന്താനം, ചിത്താരി കടപ്പുറം, പടിഞ്ഞാറേക്കര, കാഞ്ഞങ്ങാട്, അരയി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ജില്ലാ സംഘചാലക് ഗോപാലകൃഷ്ണന് മാസ്റ്റര്‍, കാര്യവാഹ് എ.വേലായുധന്, വനവാസി കല്യാണാശ്രമം അഖില ഭാരതീയ ശ്രദ്ധാജാഗരണ്‍ പ്രമുഖ്, സുരേഷ് കുല്‍ക്കര്‍ണ്ണി, കൃഷ്ണന് ഏച്ചിക്കാനം, പവിത്രന് മാവുങ്കാല്‍ ശാരീരിക് പ്രമുഖ് ശ്രീജിത്ത്, സഹശാരീരിക് പ്രമുഖ് സനല്‍, പ്രചാരക് വി.മഹേഷ്, സമ്പര്‍ക്ക പ്രമുഖ് പി.ഉണ്ണിക്കൃഷ്ണന്, വിഭാഗ് സമ്പര്‍ക്ക പ്രമുഖ് ടി.വി.ഭാസ്കരന്, താലൂക്ക് കാര്യവാഹ് കെ.പവിത്രന്, സംഘചാലക് പാണ്ഡുരംഗ ഭക്ത, സഹകാര്യവാഹ് വി.ഗോവിന്ദന്, ബൗദ്ധിക് പ്രമുഖ് ഓംപ്രകാശ്, പ്രചാര്‍പ്രമുഖ് സത്യനാഥ്, സഹബൗദ്ധിക് പ്രമുഖ് പി.ബാബു, സമ്പര്‍ക്ക പ്രമുഖ് ചന്ദ്രന് എന്നിവര്‍ പ്രഭാഷണം നടത്തി. പനത്തടി താലൂക്കിനുകീഴില്‍ പരപ്പ, കൊട്ടോടി, അത്തിക്കടവ്, പെരുമ്പള്ളി, അയ്യങ്കാവ്, വണ്ണാത്തിക്കാനം, അടോട്ടുകയ, പ്രാന്തര്‍ക്കാവ്, മുന്തണ്റ്റെമൂല, പെരുതടി, ചാമുണ്ടിക്കുന്ന്, പാണത്തൂറ്, കുണ്ടുപ്പള്ളി എന്നിവിടങ്ങളിലായി നടന്ന പരിപാടിയില്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് ഇ.കുഞ്ഞമ്പുമാസ്റ്റര്‍, സേവാപ്രമുഖ് എന്‍.മധു, താലൂക്ക് കാര്യവാഹ് കെ.ബാലകൃഷ്ണന്, സേവാപ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് ജി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. നീലേശ്വരം താലൂക്കിണ്റ്റെ നേതൃത്വത്തില്‍ പുങ്ങംചാല്‍, നാട്ടക്കല്, കൊന്നക്കാട്, നീലേശ്വരം, കുമ്പളപ്പള്ളി, കരിന്തളം, തൈക്കീല്‍, ചെറുകാനം, പേക്കടം തുടങ്ങി പത്തോളം സ്ഥലങ്ങളില്‍ പരിപാടി നടന്നു. താലൂക്ക് കാര്യവാഹ് സത്യന്, സഹകാര്യവാഹ് ഹരി, ബൗദ്ധിക് പ്രമുഖ് രാധാകൃഷ്ണന്, ഖണ്ഡ് കാര്യവാഹ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ താലൂക്കിനുകീഴില്‍ ഇരുപതോളം കേന്ദ്രങ്ങളില്‍ ശക്തിസംഗമം നടന്നു. നെല്ലിയടുക്കം, പരവനടുക്കം, പള്ളിപ്പുറം, ഇടുവുങ്കാല്‍, പൊയിനാച്ചി, പറമ്പ, കരിവേടകം, കുണ്ടംകുഴി, കരിപ്പാടകം, കുറ്റിക്കോല്‍, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി എ.സി.ഗോപിനാഥന്, വിഎച്ച്പി താലൂക്ക് കാര്യദര്‍ശി ഗണപതി എരോല്‍, ബാലഗോകുലം മേഖലാ കാര്യദര്‍ശി രാധാകൃഷ്ണന്, ജില്ലാ ട്രഷറര്‍ വിദ്യാധരന്, ജില്ലാ പ്രചാര്‍പ്രമുഖ് യു.കെ.സതീശന്മാസ്റ്റര് എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര നിര്‍മ്മാണ പ്രതിജ്ഞ, ഭജന, പ്രഭാഷണം, വിളക്കുപൂജ എന്നിവ ശ്രീരാമശക്തി സമ്മേളനത്തിണ്റ്റെ ഭാഗമായി നടന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് ഭാരതമൊട്ടാകെ ഇന്നലെ ശ്രീരാമശക്തി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂല വിധിയുണ്ടായിട്ടും നിര്‍മ്മാണം തടയുന്ന ഭരണകൂട നീക്കത്തിനെതിരെ വരാനിരിക്കുന്ന വാന്‍ പ്രക്ഷോഭത്തിണ്റ്റെ തുടക്കമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: