കൊച്ചി: 2008 ബാച്ച് ബിഡിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്നു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചന്‍സലര്‍ പ്രൊഫസര്‍ ഡോ:കെ. മോഹന്‍ദാസ് ഭദ്രദീപം കൊളുത്തി ബിരുദദാനചടങ്ങിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. പഠനത്തോടൊപ്പം ഗവേഷണത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരിക്കണം ഇന്നത്തെ വിദ്യാഭ്യാസരീതിക്കു വേണ്ടതെന്നു ഡോ: കെ. മോഹന്‍ദാസ് പറഞ്ഞു. വൈദ്യശാസ്ര്ത പഠനത്തോടൊപ്പം മാത്രമല്ല മറ്റു ഏതു മേലയായാലും പഠനത്തോടൊപ്പം ഗവേഷണങ്ങള്ക്കുംകൂടുതല് പ്രാധാന്യം കൊടുക്കണം. വൈദ്യ ശാസ്ര്തമേലയിലുള്ള മിക്ക കോളേജുകളിലും ഗവേഷണവിഭാഗങ്ങളില്‍ അദ്ധ്യാപകരുടെ കുറവുണ്ട്. ഇതു പരിഹരിക്കാന്‍ ഡോക്ടര്മാരാകുന്നതോടൊപ്പം തന്നെ മികച്ച പരിശീലനം നേടി അദ്ധ്യാപകരാവാന്‍ ശ്രമിക്കുകയും വേണം.
മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. പഠനത്തോടൊപ്പം സ്നേഹവും, ത്യാഗവുംപകര്ന്നു നല്‍കാനുള്ള മനസ്സും വിദ്യാര്‍ത്ഥികള്‍ വളര്‍ത്തിയെടുക്കണമെന്നു അനുഗ്രഹപ്രഭാഷണത്തില്‍ സ്വാമിജി പറഞ്ഞു.
അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ: പ്രതാപന് നായര്‍, അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ആന്റ് ഡീന്‍ ഓഫ് റിസര്‍ച്ച് ഡോ:ശാന്തികുമാര്നായര്, അമൃത ഡന്റല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ:കെ. നാരായണന് ഉണ്ണി, അമൃത കോളേജ് ഓഫ് നഴ്സിങ്ങ് പ്രിന്‍സിപ്പല്‍ പ്രൊഫ.:കെടി.മോളി, അമൃത സ്കൂള്‍ ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ പ്രൊഫ. സബിത.എം., അമൃത ഡന്റല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ:ബാലഗോപാല്വര്മ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: