ആലുവ: സിഎംആര്‍എല്‍ കമ്പനി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി ടൗണ്‍ കമ്മറ്റി ആവശ്യപ്പെട്ടു.
ആയിരത്തില്‍പ്പരം തൊഴിലാളി കുടുംബങ്ങളുടെ ആശ്രയ കേന്ദ്രമായ സിഎംആര്‍എല്‍ കമ്പനിയുടെ മുഖ്യ അസംസ്കൃത വസ്തുവായ ഇല്‍മനൈറ്റ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്ഇയില്നിന്നുമാണ് ലഭിച്ചിരുന്നത്. പ്രതിവര്‍ഷം 50,000 ല്‍ അധികം ടൗണ്‍ ഇല്‍മനൈറ്റ് ആവശ്യമുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഐആര്ഇസിഎംആര്എല് ന് നല്‍കിയിട്ടില്ല. കൂടുതല്‍ വില കൊടുത്ത് ഗുണനിലവാരം കുറഞ്ഞ ഇല്‍മനൈറ്റ് ഇറക്കുമതി ചെയ്താണ്. ഇതുവരെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യത കമ്പനിക്കുണ്ടാക്കുകയും മുമ്പോട്ടു പോകുവാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് കമ്പനിക്കാവശ്യമായ ധാതു മണല്‍ ലഭ്യമാക്കുന്ന സാഹചര്യങ്ങളും ഉറപ്പുവരുത്തുകയോ അല്ലെങ്കില്‍ 2005 ല്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ നല്കിയ ലൈസന്‍സ് ഉപയോഗിച്ച് ആവശ്യത്തിനുള്ള ഇല്‍മനൈറ്റ് ശേഖരിക്കുന്നതിന് അനുമതി നല്‍കുകയോ ചെയ്യണം. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഇല്‍മനൈറ്റ് ലഭിക്കാതെ അടച്ചുപൂട്ടല്‍ ഭീഷണി കോടിക്കണക്കിന് രൂപയുടെ കരിമണല്‍ അന്യസംസ്ഥാനത്തേക്ക് കള്ളക്കടത്തിലൂടെ ഒഴുകി കൊണ്ടിരിക്കുകയാണ്. ഈ കള്ളക്കടത്ത് തടയുവാന്‍ നടപടി എടുക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ അടിയന്തരമായി തന്നെ കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരിമണല്‍ കള്ളക്കടത്ത് അന്വേഷിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിഎംആര്‍എല്‍ കമ്പനിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 6 ന് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് എല്ലാവിധ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്തു. യോഗത്തില്‍ ടൗണ്‍ പ്രസിഡന്റ് എ.സി.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.എം.ദിനേശ്, ഗിരീഷ് ജി.ഷേണായ്, എ.അനില്‍കുമാര്‍, ശ്രീനാഥ് നായിക് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: