കൊച്ചി: എറണാകുളം ഓള്‍ഡ് റെയില്വേസ്റ്റേഷന് വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ഓള്‍ഡ് റെയില്വെസ്റ്റേഷന് വികസന സമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അലംഭാവം തുടര്‍ന്നാല്‍ ബഹുജനപിന്തുണയോടെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് വികസന സമിതി ഭാരവാഹികള്‍ മുന്നറിയിപ്പു നല്കി.
ദല്‍ഹിയില്‍ നല്ല രാഷ്ട്രീയാ ഭരണസ്വാധീനമുള്ള എട്ടുകേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും ശ്രമിച്ചിരുന്നെങ്കില്‍ മെട്രോ നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പുതന്നെ ഓള്‍ഡ് റെയില്വെസ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ പലരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും വികസനസമിതി ഭാരവാഹികളായ അഡ്വ.എം.ആര്.രാജേന്ദ്രന് നായര്‍, കെ.പി.ഹരിഹരകുമാര്‍, കെ.ലക്ഷ്മീ നാരായണന്, കുരുവിള മാത്യൂസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വികസനത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന പലരും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടിവരും. കൊച്ചി ഭരിച്ചിരുന്ന രാമവര്‍മ്മ 15-ാ മനാണ് കൊച്ചി-മംഗലാപുരം തുറമുഖങ്ങളെ കൂട്ടിയിണക്കുന്ന ചരിത്രപ്രധാനമാ പാതനിര്‍മ്മിച്ചത്.
പച്ചാളം റെയില്‍ ലൈനില്‍ നിന്ന് 1.3 കിലോമീറ്റര്‍ മാത്രം ദുരമുള്ള ഓള്‍ഡ് സ്റ്റേഷന് പ്രാവര്‍ത്തികമാക്കിയാല്‍ ഇതിനോടു ചേര്‍ന്നുള്ള സ്ഥലം വാണിജ്യാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നും വികസന സമിതി ചൂണ്ടിക്കാട്ടുന്നു. വെറും 300 കോടി രൂപക്ക് സ്റ്റേഷന് നവീകരിക്കാന്‍ കഴിയും. വികസന പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയും ഒപ്പം റെയില്‍വെ ഭൂമി മാഫികള്‍ക്ക് കൈമാറാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നവര്‍ക്ക് ഒടുവില്‍ ജനവികാരത്തിനു മുന്നില്‍ പിടിച്ചു നില്ക്കാന് കഴിയില്ലെന്നും ഓള്‍ഡ് റെയില്‍വെ സ്റ്റേഷന് വികസന സമിതി മുന്നറിയിപ്പുനല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: