കൊച്ചി: വൈദ്യശാസ്ത്രം അനുദിനം കൈവരിക്കുന്ന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ജസ്റ്റിസ് വി.കെ. മോഹനന് പറഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടന എന്നതിലുപരി ചികിത്സാരംഗത്തെ നയരൂപീകരണത്തില്‍ രാജ്യം ഉറ്റുനോക്കുന്ന പ്രസ്ഥാനമാണ് ഐ.എം.എ. ബ്ലഡ് ബാങ്ക്, ബയോ മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം, തുടര്‍പഠന പരിപാടികള്‍ എന്നിവയിലൂടെ ആരോഗ്യമേഖലയില്‍ ഐ.എം.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ക്ക് പോലും വഴികാട്ടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എം.എ കൊച്ചി ഘടകത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപകടത്തിനിരയായവര്‍ക്ക് അടിയന്തരവും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ഇതിനിടയാക്കുന്ന കാരണങ്ങള്‍ ഇല്ലാതാക്കുന്നതിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എം.എ കൊച്ചി ഘടകത്തിന്റെ പുതിയ പ്രസിഡന്റായി ഡോ. ബാബു ജോണ്‍ മാത്യൂസ് (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി), സെക്രട്ടറിയായി ഡോ. രാജീവ് ജയദേവന് (സണ്‍റൈസ് ആശുപത്രി) എന്നിവരും മറ്റ് ഭാരവാഹികളും ചടങ്ങില്‍ ചുമതലയേറ്റെടുത്തു. ഡോ. എന്‍. ദിനേശ് അധ്യക്ഷത വഹിച്ചു. ഐ.എം.എ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. വി.സി. വേലായുധന്‍പിള്ള, ഐ.എം.എ ഹൗസ് ചെയര്മാന് ഡോ. വി.പി. കുരിഐപ്പ്, ഐ.എം.എ വനിതാവിഭാഗം ചെയര്‍പഴ്സണ്‍ ഡോ. ഷെര്‍ളി ജോണ്‍, ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. സുനില്‍.കെ. മത്തായി, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് (കൊച്ചി) പ്രസിഡന്റ് ഡോ. ടാറ്റു ജോയി, ഡോ. എം.ഐ. ജുനൈദ് റഹ്മാന്, ഡോ. ജില്‍സ് ജോര്‍ജ്, ഡോ. മരിയ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: