കൊട്ടാരക്കര: കേരള ചലച്ചിത്ര അക്കാദമിയുടെയും ഭരത് മുരളി കള്‍ച്ചറള്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ 20 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചക്കുവരയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനനും ചലച്ചിത്ര പഠന ക്യാമ്പിന്റെ ഉദ്ഘാടനം പുലമണ്‍ നാഥന് ഹോട്ടലില്‍ പി.സി വിഷ്ണുനാഥ് എംഎല്‍എയും നിര്‍വഹിക്കും.
കള്‍ച്ചറല്‍ സെന്റര്‍ ചെയര്മാന് പല്ലിശ്ശേരി അധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലീംലാല്‍, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രന്, അഡ്വ. വി.കെ സന്തോഷ്കുമാര്‍, ജി. മുരളീധരന് എന്നിവര്‍ സംസാരിക്കും.
ക്യാമ്പ് ഡയറക്ടര്‍ സംവിധായകന് ആര്. ശരത് ആണ്. വിജയകൃഷ്ണന്, ജി. എസ് വിജയന്, ടി.പി. ശാസ്തമംഗലം, നടന് കൃഷ്ണപ്രസാദ്, ആര്. ശരത് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
സമാപനസമ്മേളനത്തില്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ്പ്രസിഡന്റ് എം.കെ സുരേഷ് അധ്യക്ഷത വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സര്‍ട്ടിഫിക്കറ്റ് വിതരണം സിനിമാ നിര്‍മാതാവ് കെ. അനില്‍കുമാര്‍ നിര്‍വഹിക്കും. കെ. വാസുദേവന്‍ സ്വാഗതവും ആര്. ജയകുമാര്‍ നന്ദിയും പറയും.
ഓടനാവട്ടത്ത് നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ അഡ്വ. ഷൈന്‍പ്രഭ, ആര്. രാജേഷ്, രാജന് കോസ്മിക്, കുടവട്ടൂര്‍ വിശ്വന്, നീലേശ്വരം സദാശിവന് എന്നിവര്‍ സംസാരിക്കും. 20 കേന്ദ്രങ്ങളില്‍ ചിലച്ചിത്ര പ്രദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: