ന്യൂദല്‍ഹി: ടെലികോം മേഖലയെ സംബന്ധിക്കുന്ന സുപ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ടെലികോം മന്ത്രി കപില്‍ സിബലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലയനം, ഏറ്റെടുക്കല്‍ ഇവ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്നലെ പ്രകാശനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നവംബര്‍ ഒന്നോടെ ഇവ പുറത്തിറക്കുമെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. അസോചം സംഘടിപ്പിച്ച ഇന്ത്യ നോളജ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയന-ഏറ്റെടുക്കല്‍ മാനദണ്ഡം അനുസരിച്ച് ഏതെങ്കിലും ഒരു സേവനദാതാവിനെ ആശ്രയിച്ചുനില്ക്കുന്ന കമ്പനികള്‍ക്ക് ഏകീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെങ്കില്‍ കമ്പനിയുടെ പഴയ ലൈസന്‍സ് യൂണിഫൈഡ് ലൈസന്‍സായി മറ്റേണ്ടതുണ്ട്. സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ടെലികോം സേവന ദാതാക്കള്‍ക്ക് ഒരു കരാര്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഒട്ടനവധി നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശക സമിതി വിലയിരുത്തി.
സമിതി മുന്നോട്ട് വച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭയുടെ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: