പെരുമ്പാവൂര്‍: വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് പാണിയേലി വനമേഖലയില്‍ പ്രവേശിച്ച സംഘത്തിലെ 5 പേരെ വനംവകുപ്പ് ഫ്ലയിംഗ്സ്ക്വാഡ് പിടികൂടി. ഐരാപുരം കുന്നിക്കുരുടി എരങ്ങോത്ത് ഐപ്പ് (51) ചെല്ലിശേരികാട്ടില് ഉല്ലാസ് (40), പടിഞ്ഞാറെക്കുടി നാസര്‍ (31), പുല്ലുവഴി പാറയ്ക്കല്‍ തോമസ് (31), ഐമുറി സ്വദേശി പ്രകാശന് (39) എന്നിവരാണ് പിടിയിലായത്. പാണിയേലി പൂച്ചക്കര കുഞ്ഞ് ഓടി രക്ഷപ്പെട്ടു.
ഡിഎഫ്ഒ വി.രാജേഷിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ഞായറാഴ്ച വെളുപ്പിന് 4ന് നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് കഠാര, കത്തി, നിറതോക്ക് തുടങ്ങിയ ആയുധങ്ങളും ഒരു ബൊലേറോ ജീപ്പ്പും പിടികൂടി. റെയ്ഞ്ച് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, ഒ.എന്‍.സദാശിവന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.ശിവകുമാര്‍, പി.എം.കരീം, സി.ഡി.സനല്‍കുമാര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: