കൊച്ചി: ജിയോനി സിരീസിലെ ഏറ്റവും പുതിയ ഇ ലൈഫ് ഇ-6 സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 1.5 ജിഗാ ഹേര്‍ട്സ് കോര്‍ പ്രോസസര്‍, കുറഞ്ഞ വൈദ്യുതി ഉപയോഗം കൊണ്ട് കൂടുതല്‍ കാര്യക്ഷമത ഉറപ്പ് തരുന്നു. ഫുള്‍ ഹായ് ഡെഫിനിഷന്‍ സ്ക്രീന്‍ കൂടുതല്‍ വ്യക്തത നല്കുന്നു. മനോഹരമായ ഡിസൈന്‍, ഗസ്റ്റ് മോഡ്, കോളുകള്‍ കട്ട് ചെയ്യാതെ തന്നെ ഇന്‍കമിംഗ് കോളുകള്‍ ഒഴിവാക്കാനുള്ള സൗകര്യം, മോഷന്‍ സെന്‍സിംഗ് ഡയലിംഗ്, കാലാവസ്ഥ തത്സമയം അറിയാനുള്ള സൗകര്യം തുടങ്ങിയവ ഇ ലൈഫ് ഇ-6 സ്മാര്‍ട്ട് ഫോണുകളെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വേറിട്ടതാക്കുന്നു. പ്രൊഫഷണല്‍ മ്യൂസിക് പ്ലെയറുകളെ വെല്ലുന്ന ഡിജിറ്റല്‍ തിയറ്റര്‍ സിസ്റ്റം മറ്റൊരു പ്രത്യേകതയാണ്. 2 ജിബി റാം, 32 ജിബി മെമ്മറിയുമുണ്ടാകും. വി ചാറ്റ്, യുസി ബ്രൗസര്‍, ജിയോനി ഗെയിം സോണ്‍, ജിയോനി ക്സ്റ്റെന്ഡര്, ഫേസ് ബുക്, യുറ്റ്യൂബ്, ട്വിറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.
സാങ്കേതിക പ്രമുഖരായ എന്‍ ടി ടി വിയുടെ മാനേജിങ് എഡിറ്റര്‍ രാജീവ് മാഖ്നി, സ്ിന്ടെക് ടെകനോളജി ഡയറക്ടര്‍ അരവിന്ദ് ആര് വോഹ്ര,സൈബര്‍ മീഡിയയുടെ എഡിറ്റര്‍ പി.കെ റോയ്, സംഗീതാ മൊബെയില്‍സ് എം ഡി സുഭാഷ് ചന്ദ്ര തുടങ്ങിയവര്‍ ചൈനയും മേഡ് ഇന്‍ ചൈനയും എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇ ലൈഫ് ഇ-6 സ്മാര്‍ട്ട് ഫോണുകളുടെ പ്രഖ്യാപനമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: