കുണ്ടറ: കല്ലട ജലോത്സവത്തില്‍ ശ്രീഗണേഷ് ചുണ്ടന് കിരീടം ചൂടി. ഫോട്ടോ ഫിനിഷിംങ്ങിലൂടെ സാബു ക്യാപ്റ്റനായ കൊല്ലം സെന്റ് ഫ്രാന്‍സീസ് ബോട്ട് ക്ലബ്ബിന്റെ ശ്രീഗണേശന് തുടര്‍ച്ചയായി രണ്ടാം തവണയാണ് കിരീടം നേടുന്നത്. കല്ലടയാറ്റിലെ മുതിരപ്പറമ്പ്-കാരൂത്രക്കടവ് നെട്ടായത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 11 വള്ളങ്ങളെ പിന്തള്ളിയാണ് കിരീടം നേടിയത്. രണ്ടാം സ്ഥാനം കൊല്ലം ജീസസ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടനും കൊല്ലം ദാവിദ്പുത്രാ ബോട്ടിന്റെ ജി കാര്ത്തികേയന് ക്യാപ്റ്റനായ ആനാരി ചുണ്ടന് മൂന്നാംസ്ഥാനത്തുമെത്തി.
ഫൈബര്‍ ചുണ്ടന് മത്സരത്തില്‍ തൃക്കുന്നപ്പുഴ, എബിസി ബോട്ട് ക്ലബ്ബിന്റെ ഷിബു മുതുപിലാക്കാട് ക്യാപ്റ്റനായ ആയാപ്പാറആനാപറമ്പ് ഫൈബര്‍ ചുണ്ടനും രണ്ടാം സ്ഥാനം ആര്. ശങ്കര്‍ ബോട്ട് ക്ലബ്ബിന്റെ ചിറയില്‍ സജിത്ത് ക്യാപ്റ്റനായ തൃക്കുന്നപ്പുഴ ഫൈബര്‍ ചുണ്ടനും നേടി.
ഇരുട്ടുകുത്തി എ യില്‍ കൊല്ലം ഗുരുദേവ ബോട്ട് ക്ലബ്ബിന്റെ ബാലമുരളി ക്യാപ്റ്റനായ മൂന്നുതായ്ക്കലും രണ്ടാം സഥാനം മണ്‍റോത്തുരുത്ത് ഫീനിക്സ് കലാ സാംസ്ക്കാരിക സമിതിയുടെ ജി. അജയകുമാര്‍ ക്യാപ്റ്റനായ തുരുത്തിത്തറയും നേടി.
ഇരുട്ടുകുത്തി ബിയില്‍ പെരുങ്ങാലം ഭാവനാ ബോട്ട് ക്ലബ്ബിന്റെ ബിനുചന്ദ്രന്‍ ക്യാപ്റ്റനായ ദാനിയേലും രണ്ടാം സ്ഥാനം മണ്‍റോത്തുരുത്ത് യുവന്‍സ് മണ്‍റോ ബോട്ട് ക്ലബ്ബിന്റെ വി വിനോദ് ക്യാപ്റ്റനായ ശ്രീഗുരുവായൂരപ്പനും കരസ്ഥമാക്കി. വെപ്പ് എയില്‍ കരുനാഗപ്പള്ളി കാരുണ്യ ബോട്ട് ക്ലബ്ബിന്റെ എ എന്‍ മോഹന്‍ ക്യാപ്റ്റനായ അമ്പലക്കടവനും കരുനാഗപ്പള്ളി യുവസാരഥിബോട്ട് ക്ലബ്ബിന്റെ എസ്. സതീഷ് ക്യാപ്റ്റനായ പട്ടേരിപ്പരക്കലും അര്‍ഹമായി. വനിതകളുടെ തെക്കനോടി മത്സരത്തില്‍ മാമ്പുഴക്കരി കുട്ടനാട് വനിതാ ബോട്ട് ക്ലബ്ബിന്റെ കുഞ്ഞുമോള്‍ മോഹന്‍ദാസ് ക്യാപ്റ്റനായുള്ള ചെല്ലിക്കാടനും ആലപ്പുഴ പഞ്ചമിയുടെ പുഷ്പലത രഘുവരന് ക്യാപ്റ്റനായുള്ള കമ്പനി വള്ളവും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് വിതരണം ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സിനിമാതാരം സുരേഷ് ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: