ചാത്തന്നൂര്‍: ബിഎംഎസ് സ്ഥാപകന്‍ സ്വര്‍ഗീയ ദത്തോപന്ത് ഠേംഗ്ഡ്ജി ഋഷിതുല്യനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു തൊഴിലാളികള്‍ക്ക് മാര്ക്ഷഗ നിര്‍ദ്ദേശമെന്നും ഭാരതത്തിലെ മുഴുവന്‍ തൊഴിലാളികളും സംഘടനാ ഭേദമന്യേ ആരാധിച്ചിരുന്ന മഹത് വ്യക്തിത്വമായിരുന്നു എന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. കരുണാകരന് അഭിപ്രായപ്പെട്ടു. ചാത്തന്നൂര്‍ സംതൃപ്തി ആഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വയംസേവക് സംഘം കൊല്ലം മഹാനഗര്‍ ബൗദ്ധിക് പ്രമുഖ് എസ.് ഗോപന് അനുസ്മരണ പ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. ശിവജി സുദര്ശന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി. രാജേന്ദ്രന് പിള്ള, ജെ. തങ്കരാജ്, കെ. ശിവരാജന്, ബി. ശശിധരന്, പി. ജയപ്രകാശ്, പി.കെ. മുരളീധരന് നായര്‍, ആര്. പ്രസന്നന്, ഏരൂര്‍ മോഹനന്, ആര്. രാധാകൃഷന്, രാജലക്ഷമി ശിവജി, ജി. മാധവന് പിള്ള, ആര്. അജയന്, ടി.ആര്. രമണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: