ദിവ്യപുരുഷന്മാരില് ഒരാളുടെ സ്പര്‍ശത്താല്‍ എന്റെ ജീവിതം പാടേ മാറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറയുവാന്‍ പോകുന്നു. ഈ ചിന്തകള്‍ ലോകമൊട്ടുക്കും പരക്കെ വീശി വിതയ്ക്കപ്പെടും. സന്യാസിമഠങ്ങളില്‍ മാത്രം വാഴുന്നതിനുപകരം, പണ്ഡിതന്മാര്ക്ക് മാത്രം പഠിക്കാനുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ അടങ്ങിക്കിടക്കുന്നതിനുപകരം, ഏതാനും വിദ്വാന്മാരുടെയും ശാഖക്കാരുടെയും പ്രത്യേക സ്വത്തായിരിക്കുന്നതിനുപകരം, അവ ലോകമാസകലം വാരിയെറിയപ്പെടും. അങ്ങനെ അവ ശിഷ്ടന്റെയും ദുഷ്ടന്റെയും പുരുഷന്റെയും സ്ത്രീയുടെയും ശിശുവിന്റെയും പണ്ഡിതന്റെയും പാമരന്റെയും പൊതുസ്വത്തായിത്തീരും. അവ ലോകാന്തരീക്ഷത്തില്‍ പരുന്നു നിറഞ്ഞുകൂടും, നാം ശ്വസിക്കുന്ന വായുതന്നെയും ഓരോ മിടിപ്പിലും ‘തത് ത്വം അസി’ എന്ന് മന്ത്രിക്കും; അതു മാത്രമല്ല, അസംഖ്യം സൂര്യചന്ദ്രന്മാര് അടങ്ങിയ മുഴുവന്‍ ജഗത്തും വാക്കുപുറപ്പെടുന്ന എല്ലായിടത്തുനിന്നുംകൂടി ഒരേ സ്വരത്തില്‍ ‘തത് ത്വം അസി’ എന്നുവിളിച്ചുപറയും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: