കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി.
പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരമാണ് ഹര്‍ജി നല്‍കിയത്. എങ്ങനെ അന്വേഷിക്കണമെന്നത് അന്വേഷണ സംഘത്തിന്റെ സ്വാതന്ത്ര്യമാണ്. അതില്‍ ആര്‍ക്കും ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുന്ന ആര്‍ക്കും അന്വേഷണ സംഘത്തെക്കുറിച്ച് പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ കേസ് പരിഗണിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയെ ചോദ്യം ചെയ്തെന്ന് അഡ്വ. ജനറല്‍ കോടതിയില്‍ വെളിപ്പെടുത്തിയത്.
ഒരാഴ്ച മുന്‍പ് ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയെ ചോദ്യംചെയ്തുവെന്നായിരുന്നു എജിയുടെ വെളിപ്പെടുത്തല്‍. അന്വേഷണ സംഘം തലവന്‍ എഡിജിപി ഹേമചന്ദ്രന്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ ചോദ്യംചെയ്തത്.
ചോദ്യാവലി നല്കി ഉത്തരം എഴുതി വാങ്ങുകയായിരുന്നുവെന്നും എജി കോടതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുത്തതായും അത് പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചതായും അഡ്വക്കേറ്റ് ജനറല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന് പറയുന്ന 2012 ജൂലൈ 9ലെ ദൃഷ്യങ്ങള്‍ ഇതില്‍ ഉണ്ടോയെന്ന ചോദ്യത്തിന് അവസാനഘട്ടത്തിലാണ് അന്വേഷണമെന്നും റിപ്പോര്‍ട്ട് ഉടന്‍ നല്കാനാകുമെന്നുമായിരുന്നു എ ജിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: