മുവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജവയ്പുതുടങ്ങി. വിദ്യാരംഭം തിങ്കളാഴ്ച നടക്കും. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ മേല്‍ശാന്തി ദിനേശന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മിക ത്വത്തിലാണ് പൂജവയ്പ് ചടങ്ങുകള്‍ നടക്കുന്നത്. ഇന്നുരാവിലെ വിശേഷാല്‍ പൂജ നടക്കും വൈകിട്ട് ദീപാരാധനയും ദീപം തെളിയിക്കലും ക്ഷേത്രഹാളില്‍ പുളിയ്ക്കാപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിയുടേ കാര്‍മികത്വത്തില്‍ വിദ്യാഗോപാലാര്‍ച്ചന നടക്കും.
ഞായറാഴ്ച വൈകിട്ട് ഷഡ്കാലസംഗീതസഭയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രഹാളീല് കച്ചേരി.വിജയദശമിനാളില്‍ രാവിലെ 8ന് പൂജയെടുപ്പ് തുടര്‍ന്ന് പ്രൊഫസ്സര്മാരായ ഗോപകുമാര്‍ വിശ്വനാഥന് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കല്‍ 9 മുതല്‍ ക്ഷേത്രഹാളില്‍ പഞ്ചകീര്‍ത്തനാലാപനം നടക്കും. ജിടെക്ക് കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ വിദ്യാരംഭം കുറിക്കല്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെ. മുടവൂര്‍ ചാക്കുന്നത്തുമഹാദേവക്ഷേത്രത്തില് ഇന്ന്രാവിലെ വിശേഷാല്‍ പൂജകള്‍ വൈകിട്ട് ദീപാരാധന 13 ഞായറാഴ്ച മഹാനവമി പൂജയും മഹാലക്ഷ്മി പൂജയും നടക്കും.വിജയദശമി നാളില്‍ പൂജയെടുപ്പ് രാവിലെ തുടര്‍ന്ന് പ്രസാദവിതരണം. മാറാടി ശ്രീ ഭഗവതിക്ഷേത്രത്തില്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രത്യേകം തയ്യാറാക്കിയ സരസ്വതിമണ്ഡപത്തിലാണ് പൂജവയ്പ്. ശനിയാഴ്ച വൈകിട്ട് ആര് ശ്രീകുമാറിന്റെ സംഗീതാര്‍ച്ചന തിങ്കളാഴ്ച വിശേഷാല്പൂജാ അര്‍ച്ചനകള്‍ 14ന് രാവിലെ പൂജയെടുപ്പും എഴുത്തിനിരുത്തും. കടുംപിടി പാറപ്പുഴ ഭഗവതി ശാസ്താക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് പൂജവയ്പ് 13ന് രാവിലെ വിശേഷാല്‍ പൂജ വൈകിട്ട് ദീപാരാധനസരസ്വതി പൂജ 14ന് രാവിലെ വിദ്യാരംഭം കുറിക്കല്‍. വിശ്വകര്മ്മസര്വ്വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആയുധപൂജയും വിദ്യാരംഭവും ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ വിശ്വകര്‍മ്മഭവനില്‍ നടത്തും. വിശ്വബ്രഹ്മപൂജാ കുട്ടികളെ എഴുത്തിനിരുത്തുമുണ്ടാകും. വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് മൂവാറ്റുപുഴ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകിട്ട് 3ന് ആര്‍എസ്എസ് പഥസഞ്ചലനം കാലാമ്പൂരില്‍ നടക്കും.ആയവന കടുംപിടിയില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം വിവേകാനന്ദനഗറില്‍ സമാപിക്കും. തുടര്‍ന്നുനടക്കുന്ന പൊതുപരിപാടി ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് കെഎസ് സുദര്ശന് പ്രഭാഷണം നടത്തും. കെ എസ് ചന്ദ്രന് അദ്ധ്യക്ഷത വഹിക്കും.
കോതമംഗലം: കോട്ടപ്പട്ടി ഉപ്പുകണ്ടം ശ്രീപന്തക്കല് ദേവീക്ഷേത്രത്തില്‍ സരസ്വതി പൂജ, വിദ്യാരംഭം, എഴുത്തിനിരുത്ത്, ഗോളക സമര്‍പ്പണം എന്നിവ 14ന് നടക്കും. ഇതോടനുബന്ധിച്ച് എതിരേല്പ് പ്രസാദഊട്ട്, വലിയഗുരുതി എന്നിവയും വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുത്തുകുഴി ശ്രീമധുര മീനാക്ഷികോവിലിലെ സരസ്വതി പൂജ ചടങ്ങുകള്‍ ആരംഭിച്ചു. 14ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും.
തിരുവാരപ്പെട്ടി മഹാദേവക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങള്‍ക്ക് തുടക്കമായി 14ന് രാവിലെ സരസ്വതി പൂജയും, വിദ്യാരംഭവും എഴുത്തിനിരുത്തും നടക്കും. ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും.
വാരപ്പെട്ടി സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭവും, പൂജയെടുപ്പും, എഴുത്തിനിരിത്തും 14ന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: