ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനുള്ള അവകാശം പുരുഷന്മാര്ക്ക് മാത്രമാണ് എന്ന അലിഖിതനിയമം കാറ്റില്‍പറത്തി വിധവകളായ സ്ത്രീകളും പൂജാരിണിമാരായി. ക്ഷേത്രനിര്‍മ്മാണവും പ്രതിഷ്ഠയും ബ്രാഹ്മണരുടെ കുത്തകയായിവച്ചിരുന്നകാലത്ത് സാമൂഹ്യ വിപ്ലവം സൃഷ്ടിച്ച് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠാകര്മ്മംനടത്തി. ക്ഷേത്രാചാരങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് ഗുരു നടത്തിയ പ്രതിഷ്ഠ കേരള സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ശ്രീനാരായണഗുരു പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ച മംഗലാപുരം കുദ്രോളി ഗോകര്‍ണേശ്വര ക്ഷേത്രത്തിന്തന്നെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് വിധവകളായ സ്ത്രീകള്‍ക്ക് പൂജാരിണിമാരാകാന് നിയോഗം ലഭിച്ചത് തികച്ചും യാദൃച്ഛികവും ചരിത്രസംഭവവുമാണ്. പരമ്പരാഗത വിശ്വാസങ്ങളെ കാറ്റില്‍പറത്തി സ്ത്രീകളെ പൂജാരിണിമാരാക്കിയ ഈ നിയമനം സമൂഹത്തില്‍ പ്രത്യേകിച്ച് ഹിന്ദുമതാചാരങ്ങളിലും വിശ്വാസങ്ങളിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്.
വിധവകള്‍ തലമുണ്ഡനം ചെയ്ത് വീട്ടില്‍ ഒതുങ്ങിക്കൂടിയിരിക്കണമെന്ന അനാചാരത്തെ തൂത്തെറിഞ്ഞ് ക്ഷേത്രത്തില്‍ പൂജനടത്താന്‍ അവകാശം ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഇവര്‍ പറഞ്ഞു.ബണ്ഡുവാള്സ്വദേശി ലക്ഷ്മിയും പുത്തൂര്‍ ബല്ലൂര്‍ സ്വദേശി ഇന്ദിരയുമാണ് ക്ഷേത്രാചാരങ്ങള്‍ തിരുത്തിക്കുറിച്ച് പൂജാരിണിമാരായത്. പുത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയാണ് ഇന്ദിര. പൂജാരിയായ ലോകേഷില്‍ നിന്ന് നാലുമാസമായി പൂജാവിധികള്പഠിച്ചതിനുശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇന്ദിരയും ലക്ഷ്മിയും ശ്രീകോവിലില്‍ പ്രവേശിച്ചത്.
അന്നപൂര്‍ണേശ്വരി,ഹനുമാന്,നവഗ്രഹങ്ങള്‍,കൃഷ്ണന്, ദത്താത്രേയന്, ശാരദാദേവി എന്നീ ഉപക്ഷേത്രങ്ങളില്‍ പൂജാകര്‍മം ചെയ്തുവരുന്നു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായാണ് ഇരുവരും പൂജാരിണിമാരായത്. മനുഷ്യരെല്ലാം ദൈവത്തിനുമുന്നില്‍ തുല്യരാണെന്നും സ്ത്രീകള്‍ക്ക് സമൂഹത്തിലും കുടുംബത്തിലും അര്‍ഹമായ സ്ഥാനം നല്‍കണമെന്നും ഉള്ള ശ്രീനാരായണഗുരുവിന്റെ മഹാസന്ദശമാണ് ശുരു പ്രതിഷ്ഠിച്ച ക്ഷേത്രത്തിലൂടെ യാഥാര്‍ത്ഥ്യമായത്.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: