മതമെന്നത്, താന്‍ ഇപ്പോള്‍ എന്തായിരിക്കുന്നുവോ അതിനെ മറികടന്ന് പോകാനുള്ള മനുഷ്യന്റെ ത്വരയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് മനുഷ്യനൊരിക്കലും ആത്മീയ ശൂന്യനാവാന്‍ കഴിയില്ലെന്ന്, അതസാധ്യമാണ്. അവനത് നടിക്കാനും എന്നാല്‍ യഥാര്‍ത്ഥമായും അങ്ങനെയാവാനാവില്ല. മതമെന്നത് ആകസ്മികമോ അവസരസംബന്ധിയോ ആയ എന്തെങ്കിലുമല്ല; അത് മനുഷ്യ പ്രകൃതമാണ്. മനുഷ്യന് ഒരു ആത്മീയ ജീവിയാണ് തന്നെത്തന്നെ അതിജീവിക്കാനുള്ള ആഗ്രഹമില്ലെങ്കില്‍ ഒരു മനുഷ്യന് ഒന്നും തന്നെയല്ല. അവന് അവനില്‍ നിന്നും താഴോട്ടു പോകാന്‍ കഴിയും, അല്ലെങ്കില്‍ അവന് മേല്‍പ്പോട്ടു പോകാന്‍ കഴിയും. അവന് പക്ഷേ അവനില്‍ തന്നെ നിലനില്ക്കാനാവില്ല. അവന് വിശ്രമത്തിലാവാനാവില്ല. അതിനാലാണ് അസ്വസ്ഥതയുണ്ടായിരിക്കുന്നത്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: