നമ്മുടെ ജഡശരീരത്തെ ഭരിക്കുന്നത് മനസ്സാണ്. മനസ്സില്‍ വിചാരങ്ങള്‍ അനുസ്യൂതം ഒഴുകുന്നു. ഒഴുകുന്ന വിചാരങ്ങള്‍ മനസ്സില്‍ അവയുടെ മുദ്രകള്‍ പതിക്കുകയും അവ നമ്മുടെ ‘വാസനാ സംഘാത’മായിത്തീരുകയും ചെയ്യുന്നു. വിചാരങ്ങളുടെ ഈ റിക്കാര്ഡില്നിന്നാണ് ‘വൃത്തി’ ഉത്ഭവിക്കുന്നത്. സ്ഥൂലദേഹം ‘നിരവയവപ്രഭു’വായ മനസ്സ് പ്രക്ഷേപണം ചെയ്യുന്ന കല്‍പ്പനകളെ പ്രവൃത്തികളാക്കി വ്യാഖ്യാനിക്കുകയോ കേവലം അനുസരിക്കുകമാത്രമോ ചെയ്യുന്നു. വിചാരങ്ങള്‍ നിജപ്പെടുത്തിവച്ച സ്വരങ്ങളെ പാടുന്ന ഒരേജന്റ് മാത്രമാണ് ശരീരം. പ്രവര്‍ത്തികള്‍തന്നെ ഘനീഭൂതമായ വിചാരങ്ങളല്ലാതെ മറ്റൊന്നുമല്ല. ‘നാമെങ്ങിനെ വിചാരിക്കുന്നുവോ, അങ്ങിനെ ആയിത്തീരുന്നു’ എന്നത് ഒരു പഴയ നീതിവാക്യമാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: