നാം കാണുന്നതും അറിയുന്നതുമെല്ലാം ഈശ്വരന്‍തന്നെ. നിങ്ങളുടെ അകത്ത് കന്മഷമില്ലെങ്കില് അത് പുറത്തെങ്ങനെ കാണും? നിങ്ങളുടെ ഹൃദയത്തില്‍ കള്ളന് കടന്നിരിപ്പില്ലെങ്കില് നിങ്ങള്‍ക്ക് പുറമെ കള്ളനെ കാണ്മാന് എങ്ങനെ കഴിയും? നിങ്ങള്‍തന്നെ കൊലപാതകിയല്ലെങ്കില് നിങ്ങളെങ്ങനെ കൊലപാതകിയെ കാണും? ഹൃദയത്തില്‍ നന്മ നിറയ്ക്കുക, പുറമെ നിന്ന് തിന്മ മറഞ്ഞുകൊള്ളും. അങ്ങനെ വിശ്വം മുഴുവനും മാറും. ഇതാണ് ജനസമുദായത്തിനുണ്ടാകുന്ന വലിയ ലാഭം, മനുഷ്യതയ്ക്കുതന്നെ മഹത്തായ ഗുണം. ഈ ചിന്തകള്‍ ഇന്ത്യയില്‍ ഓരോ വ്യക്തിയും ഗാഢവിചിന്തനം ചെയ്ത് ആചരണക്ഷമമാക്കി. എന്നാല്‍ ആചാര്യന്മാരുടെ വിരക്തത, വിദേശാക്രമണം മുതലായ പല കാരണങ്ങളാലും അവ ജനസമുദായത്തില്‍ പരക്കുവാനിടയായില്ല. എങ്കിലും ഈ തത്ത്വങ്ങള്‍ ഗംഭീരങ്ങള്‍ തന്നെ, അവ ജീവിതചര്യയില്‍ വന്നിട്ടുള്ളേടത്ത് മനുഷ്യന് ദിവ്യനായിട്ടുണ്ട്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: