പാലക്കാട്: ഒറ്റപ്പാലം നഗരസഭയില്‍ കൂറുമാറ്റ കേസില്‍ കോണ്‍ഗ്രസ് വിമതരായ ചെയര്‍പേഴ്സണ്‍ പി പാറുക്കുട്ടി, വൈസ് ചെയര്മാന് എസ് ശെല്വന്, കൗണ്‍സിലര്‍ കെ ബാബു എന്നിവരെ അയോഗ്യരാക്കിക്കൊണ്ട് തെരഞ്ഞെടുപ്പു കമ്മീഷന് ശശിധരന്‍നായര്‍ വിധി പ്രസ്താവിച്ചു. ഇതോടെ ഒറ്റപ്പാലം നഗരസഭയിലെ ഭരണം പ്രതിസന്ധിയിലായി.
നിലവില്‍ ഒരു പാര്‍ട്ടിക്കും നഗരസഭയില്‍ കേവല ഭൂരിപക്ഷമില്ല. 2012 ല്‍ അന്നത്തെ നഗരസഭ ചെയര്‍പേഴ്സണ്‍ റാണി ജോസിനെതിരെ സി.പി.എം.കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ശെല്വന്, പി പാറുക്കുട്ടി, കെ ബാബു എന്നിവര്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്റ് നേതാവ് ജോസ് തോമസ് കൂറുമാറിയ മൂന്നുപേരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട്. 2012 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് വിമതരായ പി പാറുക്കുട്ടി സി.പി.എം.പിന്തുണയോടെ ചെയര്‍പേഴ്ണായും വൈസ് ചെയര്‍മാനായി എസ് ശെല്‍വനും 2012 മെയ് 16 നാണ്ചുമതലയേറ്റത്. ചുമതലയേല്‍ക്കുകയും ചെയ്തു. മൂന്നുപേരെയും അയോഗ്യരാക്കിയതോടെ നഗരസഭയില്‍ ഒരുകക്ഷിക്കും ഭൂരിപക്ഷമില്ലാതെയായി.
നഗരസഭയിലെ കക്ഷി നില: സി.പി.എം -16, കോണ്‍ഗ്രസ് -നാല്, മുസ്്ലിംലീഗ് – നാല്, സി.പി.എം.വിമതര്‍ – അഞ്ച്, ബി.ജെ.പി – നാല് എന്നിങ്ങനെയാണ്. പുതിയ ചെയര്‍പേഴ്സണെ തെരഞ്ഞെടുക്കണമെങ്കില്‍ ബി.ജെ.പി.യുടെ നിലപാട് നിര്‍ണ്ണായകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: