മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്രാഹ്മണസമൂഹമഠത്തില്‍ ബൊമ്മക്കൊലു ഒരുങ്ങി. ആഘോഷങ്ങളെക്കാലും ആരാധനക്ക് നവരാത്രി ദിനങ്ങളില്‍ പ്രാധാന്യം കല്‍പ്പിക്കുന്നതാണ് ബൊമ്മക്കൊലു ഒരുക്കുന്നതിലെ വിശ്വാസം. തമിഴ്ബ്രാഹ്മണരുടെ ആരാധനക്ക് ഏറ്റവും പ്രാധാന്യം നല്‍കുന്നതാണ് ബൊമ്മക്കൊലു ഒരുക്കല്‍. ഒറ്റസംഖ്യകളില്‍ വരത്തക്കവണ്ണം പടികള്‍ ഉണ്ടാക്കി ശുദ്ധവസ്ര്തങ്ങള് കൊണ്ട് പടികള്‍ പൊതിഞ്ഞ് നിഷ്ടയോടെയാണ് ബൊമ്മക്കൊലുവില്‍ ബൊമ്മകള്‍ ഒരുക്കുന്നത്.
ദേവീസങ്കല്പത്തിലും പരാശക്തിയുടെ ചൈതന്യവുമുള്ക്കൊണ്ടാണ് ആരാധന നടത്തുന്നത്.ഒരു പാത്രത്തില്‍ വെള്ളം,അതില്‍ മാവിലക്കൊത്ത്, നാളികേരം, പൂമാല ഇവ അലങ്കരിച്ച് വര്ണ്ണപ്പകിട്ടോടുകൂടിഒരു കല യായിട്ടാണ് ബ്രാഹ്മണസ്ര്തീകള് ബൊമ്മക്കൊലു ഒരുക്കുന്നത്. ദിവസവും വൈകിട്ട് കീര്‍ത്തനം പാടി ദേവിയെസ്തുതിച്ച് നിവേദ്യവും നല്‍കിയാണ് ആരാധന. സുമംഗലികളായ സ്ര്തീകള്‍ക്ക് താംബൂലം നല്‍കുന്നതും വിവാഹം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഭര്‍തൃഗൃഹത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ബൊമ്മക്കൊലുകള്‍ നല്കൂന്നതൂം വിശേഷാല്‍ ചടങ്ങാണ്.
ഇതിലൂടെ ദേവീചൈതന്യം തലമുറകള്‍ കൈമാറുമെന്ന വിശ്വാസവും ഇവര്‍ക്കിടയില്‍ ഉണ്ട്. ഗൃഹങ്ങളില്‍ കൊലുവയ്ക്കുന്ന ചടങ്ങുകള്‍ പണ്ടുകാലം മുതലേ നടന്നിരുന്നു. തലമുറകള്‍ കൈമാറിയതോടെ ഈ ആചരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഈ ആചാരങ്ങള്‍ നഷ്ടപ്പെട്ടുപോകാതെ വരും തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുവാനാണ് ഇപ്പോള്‍ എല്ലാ ബ്രാഹ്മണസമൂഹമഠങ്ങളിലും ബൊമ്മക്കൊലും ഒരുക്കുകയെന്ന ആശയം ഉയരുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത്. ഇതിലൂടെ തലമുറ വിടാത്ത കൂട്ടായ്മയുമുണ്ടാകുക എന്നതാണ് ലക്ഷ്യമിടുന്നത്.
തമിഴ്നാട്ടിലെ ബണ്റൂട്ടി എന്ന സ്ഥലത്തുനിന്നുമാണ് കൊലുവിനുള്ള ബൊമ്മകള്‍ ചെറുതു മുതല്‍ വലുതുവരെ ഇവിടെ എത്തിക്കുന്നത്. ബൊമ്മക്കൊലുവുകളീല് ലക്ഷ്മി സരസ്വതിശ്രീകൃഷ്ണന് ശ്രീരാമന് അയ്യപ്പന് അന്നപൂര്‍ണ്ണേശ്വരി അനന്തശയനം രാസക്രീഡ ഗോവര്‍ദ്ധനം കാളിയമര്‍ദ്ദനം ഗുഹന് ഓടം ശ്രീരാമപട്ടാഭിഷേകംഅഷ്ടലക്ഷ്മി ദശാവതാരം കല്‍പ്പാത്തിരഥോത്സവം കോടാലിയും വിറകുവെട്ടുകാരനും യശോദ തൈര്കലക്കുന്നത് വരനുംവധുവും കോലാട്ടം ഭരതനാട്യം എന്നിവയും മൃഗങ്ങള്‍ പക്ഷികള്‍ പഴങ്ങള്‍ സന്യാസിമാര്‍ നേതാക്കള്‍ എന്നിവരുടെ രൂപങ്ങളും ബൊമ്മക്കൊലുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആരാധനക്ക് സമാപനമായി പുസ്തകങ്ങള്‍ ആയുധം സംഗീതോപകരണങ്ങള്‍ പൂജക്ക്വച്ച് വിജയദശമിനാളില്‍ വിശേഷാല്‍ പൂജകളും നടത്തിതിനുശേഷം ബൊമ്മക്കൊലുകളെ വിശ്രമത്തിലേക്ക് കിടത്തുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: