നേത്രങ്ങളില്‍ കൂടെയാണ് ആദിത്യകിരണങ്ങള്‍ മസ്തിഷ്കത്തില്‍ എത്തുന്നത്. അതിലുള്ള ഹൈപ്പോതലാമസ് ട്രാക്കിനെ ചാര്‍ജ്ജ് ചെയ്തുകൊണ്ടാണ് രശ്മികളുടെ സഞ്ചാരം. മെഡിക്കല്‍ സയന്‍സിന്റെ ലേറ്റസ്റ്റ് ഗവേഷണ ഫലം പറയുന്നത് . ‘ഉദയസൂര്യനെ നോക്കിയാല്‍ കാഴ്ചശക്തിക്ക് നല്ലതാണ് എന്നാണ്. കണ്ണിന്റെ എല്ലാ രോഗങ്ങളും പോകും. വൈറ്റമിന്‍ എ കൂടി ലഭിക്കും’. ഈ ക്രിയകൊണ്ടാകട്ടെ കണ്ണിന് യാതൊരുവിധ തകരാറും സംഭവിക്കുകയില്ല. കഴിയുന്നത്രനേരത്തെ നഗ്നപാദരായി ഭൂമിയില്‍നിന്നുകൊണ്ട് (നട്ടെല്ല് സ്ട്രെയിറ്റായിരിക്കണം.) ആദ്യത്തെ ദിവസം തുറന്ന കണ്ണുകളോടെ ആറ് അല്ലെങ്കില്‍ ഏഴ് സെക്കന്റ് മാത്രം ദര്‍ശനം നടത്തുക. കണ്ണു ചിമ്മിക്കോട്ടെ സാരമില്ല. ഇത് കണ്ണിനെ പരിശീലിപ്പിക്കേണ്ടതാണ്. മനുഷ്യന് വിചാരിച്ചാല്‍ ശരീരത്തിന്റെ ഏതു ഭാഗത്തേയും ശീലിപ്പിക്കാന്‍ കഴിയും. ദേഹത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ മനസ്സായിട്ടുള്ളൂ. പക്ഷേ ശരീരം മുഴുവന്‍ മനസ്സിലുണ്ട്. ചിലര്‍ ചില്ലു തിന്നുന്നു, കല്ലു തിന്നുന്നു, പാമ്പിനെ വിഴുങ്ങുന്നു. എങ്ങനെയാണത് സാധിക്കുന്നത്? എന്തുകൊണ്ട്? അതിനുള്ള തയ്യാറെടുപ്പിലാണ് അവര്‍. അവരുടെ മനസ്സ് അത് അംഗീകരിക്കുകയാണ്. അതുപോലെ സൂര്യകിരണങ്ങളെക്കൊണ്ട് എനിക്ക് ഹാനിയൊന്നും വരില്ല, മറിച്ച് ഗുണമേ വരൂ എന്ന ഭാവവുമായിട്ട് തുടങ്ങുകയാണെങ്കില്‍ സൂര്യനെ കൊണ്ടുള്ള എല്ലാ ഗുണങ്ങളും കിട്ടും. തീര്‍ച്ച. സൂര്യനാണ് ജീവിതം. ഭൂമിയിലെ എല്ലാ ചലനങ്ങളും സൂര്യനെ ആശ്രയിച്ചിട്ടാണ്, അതേപോലെ മറ്റു ജീവജാലങ്ങളും. എന്നാല്‍ നമ്മള് മാത്രം സൂര്യനില്‍നിന്ന് അകന്നു. അതുകൊണ്ടാണ് ജീവിതത്തിലെ നിഷ്ഫലങ്ങള്. ദുരന്തങ്ങള്‍ എന്താണ്? മനോരോഗങ്ങള്‍, ശാരീരിക രോഗങ്ങള്‍, അമിതാഹാരം. വാര്‍ദ്ധക്യത്തില്‍ മേധാശക്തി കുറയുന്നു, ബുദ്ധിശക്തി കുറയുന്നു, ഇങ്ങനെ ജീവിതം അവസാനിക്കുന്നു.
ജനിച്ചതുമുതല്‍ നമുക്ക് സ്വര്‍ഗത്തില്‍ പോകണമെന്ന ആശയുണ്ട്. അതായത് സച്ചിദാനന്ദം കൈവരണം. ഈ ജീവിതത്തില്‍ത്തന്നെ അത് കിട്ടാന്‍ വേണ്ടി സച്ചിദാനന്ദത്തില്‍ ജീവിക്കാന്‍ പഠിക്കണം. അതിനുള്ള കാര്യമായ വിഘാതമാണ് മനോരോഗങ്ങള്‍. നമ്മളില്‍ ആത്മവിശ്വാസം കുറവാണ്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എല്ലാവര്ക്കും. ഒന്നല്ലെങ്കില്‍ മറ്റൊന്ന്. പ്രശ്നങ്ങള്‍ വരുമ്പോള്‍ താളംതെറ്റിപ്പോകുകയാണ്, ഭയന്നു പോകുകയാണ്. ഡിപ്രഷന്‍സ്, മനോരോഗങ്ങള്‍. അതിനുള്ള തികച്ചും ഫലപ്രദമായ മരുന്നാണ് സൂര്യകിരണങ്ങള്‍. ശാരീരിക രോഗങ്ങളെ അകറ്റാന്‍ വേണ്ടി സൂര്യകിരണങ്ങളെ ആസ്പദമാക്കി, റേക്കി, പ്രാണിക് ഹീലിംഗ്, ആര്‍ട്ട് ഓഫ് ലിവിങ് തുടങ്ങി 125 ഓളം കോംപ്ലിമെന്ററി ചികിത്സാരീതികള്‍ നിലവിലുണ്ട്. എല്ലാ ഹോളിസ്റ്റിക് മെഡിസിന്റെയും ആധാരം സൂര്യനാണ്.
ഗായത്രി മന്ത്രം നാം ജപിക്കാറുണ്ട്. പക്ഷേ അതിലടങ്ങിയ രഹസ്യവിജ്ഞാനം ഇതുവരെ ആരും മനസ്സിലാക്കിയിട്ടില്ലെന്ന് വേണം പറയാന്‍. അതുപോലെ രാമായണ കഥകള്‍ അറിയാമെങ്കിലും “ബല” “അതിബല” മന്ത്രങ്ങളെക്കുറിച്ചുള്ള അറിവും തഥൈവ. ബല എന്നുപറഞ്ഞാല്‍ വിശപ്പ് എങ്ങനെ വരാതിരിക്കാം. ദാഹം എങ്ങനെ വരാതിരിക്കാം, അതാണ് അതിബല. ലോകത്ത് രാമായണ യുഗം വരെ മനുഷ്യന് ജീവിച്ചിരുന്നത് സൂക്ഷാമാഹാരത്തെ ആശ്രയിച്ചിട്ടാണ്. സൂക്ഷ്മാഹാരം എന്നുപറഞ്ഞാല്‍ മൈക്രോ ഫുഡ്. രാമായണത്തിലെ ഈ വിജ്ഞാനം വേണ്ടുംവിധം നാം മനസ്സിലാക്കിയിട്ടില്ല. പതഞ്ജലി യോഗയില്‍ പറയുന്ന വിശ്വൈക ചക്ര ഊര്‍ജ്ജിതപ്പെടുത്തിയാല്‍ ആഹാരമില്ലാതെ ജീവിക്കാന്‍ കഴിയും. സൗരശക്തിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മഹാഭാരതത്തിലും ഉണ്ട്. കര്ണന്, അശ്വത്ഥമാ. ദ്രൗപദിയുടെ അക്ഷയ പാത്രം സോളാര്‍ കുക്കറാണ്. ഇതെല്ലാം മനസ്സിലാക്കി കഴിഞ്ഞാല്‍ ഞാന്‍ പറയാന്‍ പോകുന്ന അനുഭവങ്ങളില്‍ നിങ്ങള്‍ക്ക് യാതൊരുവിധ അത്ഭുതമോ ആശ്ചര്യമോ തോന്നില്ല. ഈ 211 ദിവസങ്ങളോ 411 ദിവസങ്ങളോ വളരെ നിസ്സാരം.
ഹീരാ രത്തന്‍ മനേക്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: