ന്യൂദല്‍ഹി: ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് കേരളം ആഥിയേത്വം വഹിക്കും. ജനുവരി ഒന്ന് മുതല്‍ 12 വരെയാണ് മത്സരങ്ങള്‍. മഞ്ചേരിയിലും കൊച്ചിയിലുമായിരിക്കും മത്സര വേദികള്‍. സന്തോഷ് ട്രോഫി മത്സരങ്ങള്‍ മേഖലാതല മത്സരങ്ങള്‍, അവസാന റൗണ്ട് മത്സരങ്ങള്‍ എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാകും നടപ്പാക്കുക. മേഖലാതല മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ 20 വരെയും അവസാന റൗണ്ട് മത്സരങ്ങള്‍ ജനുവരി 15 മുതല്‍ 31 വരെ ബംഗാളിലെ സലിഗുരിയിലും നടക്കും.
സമീര്‍ താക്കൂറിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ടൂര്‍ണമെന്റ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പെണ്‍കുട്ടികള്‍ക്കായുള്ള ജൂനിയര്‍ നാഷണല്‍ ഫുട്ബോള്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ അഞ്ച് വരെ ഒഡീഷയില്‍ നടത്താനും തീരുമാനമായി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് ബംഗാളിലെ കല്യാണിയില്‍ നവംബര്‍ 10 മുതല്‍ 30 വരെ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: