ന്യൂദല്‍ഹി: പാചകവാതക ഏജന്‍സികളുടെ കമ്മീഷന് വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശ നടപ്പാകുന്നതോടെ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനു 3.50 രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകും. ഡീലര്‍മാരുടെ കമ്മീഷന് ഒമ്പത് ശതമാനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയത്തിലേക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പെട്രോളിയം ആസൂത്രണവിശകലന സമിതിയാണ് മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. ഇതോടെ 14.2 കിലോയുള്ള സിലിണ്ടറിന്റെ ഡീലര്‍ കമ്മീഷന് 40.71 രൂപയായി ഉയരും. കഴിഞ്ഞ വര്‍ഷം ഡീലര്‍മാരുടെ കമ്മീഷന് വന്‍തോതില്‍ ഉയര്‍ത്തിയതാണ്.
അഞ്ചുകിലോയുടെ സിലിണ്ടറിന്റെ കമ്മീഷന് 1.73 രൂപ ഉയര്‍ത്തി 20.36 രൂപയാക്കാനും ശുപാര്‍ശയുണ്ട്. സബ്സിഡി രഹിത 14.2 കിലോ സിലിണ്ടറിന്റെ കമ്മീഷന് നിരക്ക് 37.25 രൂപയാണ്. 2007ല്‍ സിലിണ്ടറിനു 16 രൂപയായിരുന്ന കമ്മീഷന് ആറുവര്‍ഷം കൊണ്ട് 40 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: