തൃപ്പൂണിത്തുറ: കേരളാ പ്രദേശ് ഗാര്‍ഹികത്തൊഴിലാളി സംഘം (ബിഎംഎസ്) തൃപ്പൂണിത്തുറ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബിഎംഎസ് മേഖലാ ഓഫീസില്‍ വച്ച് 63 വയസ്സ് കഴിഞ്ഞ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് ഗാര്‍ഹികത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് അനുവദിച്ച 27 മാസത്തെ കുടിശ്ശികസഹിതമുള്ള പെന്ഷന് 10800 രൂപ വീതം (പതിനായിരത്തി എണ്ണൂറ് രൂപ) വിതരണം ചെയ്തു.
ചെക്ക് ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന് ഗാര്‍ഹിക തൊഴിലാളികളായ സരസ്വതി, കാര്‍ത്യായനി, കെ.കെ.ജാനകി, രാധ എന്നിവര്‍ക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബിഎംഎസ് തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്റ് സി.എ.സജീവന്, മേഖലാ സെക്രട്ടറി എം.എസ്.വിനോദ്കുമാര്‍, യൂണിയന് ജില്ലാ സെക്രട്ടറി വി.ബി.വിനോദ്, മേഖലാ ഭാരവാഹികള്‍ റെജിമോന്.പി.വി, എ.ടി.സജീവന്, വി.ആര്.അശോകന്, പി.എല്‍.വിജയന്, സന്തോഷ്.വി.കെ, മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി കെ.കെ.സുബ്രഹ്മണ്യന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: