മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിന് തുടര്‍ച്ചയായ എട്ടാം വിജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ സെല്‍റ്റ ഡി വീഗോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് അത്ലറ്റികോ ഈ സീസണില്‍ അപരാജിത കുതിപ്പ് തുടരുന്നത്. ഡീഗോ കോസ്റ്റയാണ് അത്ലറ്റികോയുടെ രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ 43-ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസിന്റെ പാസില്‍ നിന്നും 62-ാം മിനിറ്റില്‍ ഗാബിയുടെ പാസില്‍ നിന്നുമാണ് ഡീഗോ കോസ്റ്റ ഇരട്ട ഗോളുകള്‍ നേടിയത്. 25-ാം മിനിറ്റില്‍ അത്ലറ്റികോക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഡീഗോ കോസ്റ്റ നഷ്ടപ്പെടുത്തിയിരുന്നു. കോസ്റ്റയുടെ കിക്ക് സെല്‍റ്റ ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ ഡീഗോ കോസ്റ്റയാണ് ലാ ലീഗയില്‍ ടോപ് സ്കോറര്‍. എട്ട് ഗോളുകളുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി രണ്ടാമതും 7 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാമതുമാണ്.
എട്ട് മത്സരങ്ങള്‍ ലീഗില്‍ പൂര്‍ത്തിയായപ്പോള്‍ ഗോള്‍ ആവറേജിന്റെ മികവില്‍ 24 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്താണ്. അത്രതന്നെ പോയിന്റുള്ള അത്ലറ്റികോ രണ്ടാമതും 19 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാമതുമാണ്.
മറ്റൊരു മത്സരത്തില്‍ സെവിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍മേറിയയെ കീഴടക്കി. ആറാം മിനിറ്റില്‍ കെവിന് ഗമെയ്റോയും രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് റാകിറ്റിക്കുമാണ് സെവിയയുടെ ഗോളുകള്‍ നേടിയത്. 23-ാം മിനിറ്റില്‍ റയസ് ലൊസാനോയാണ് അല്‍മേറിയയുടെ ആശ്വാസഗോള്‍ നേടിയത്.
മറ്റൊരു പോരാട്ടത്തില്‍ ഗറ്റാഫെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. ഗറ്റാഫെക്ക് വേണ്ടി സാഞ്ചസ് ഗില്‍ രണ്ടും കൊലുന്ഗ ഒരു ഗോളും നേടി. ലോപ്പസ് ഗോമസിന്റെ സെല്‍ഫ് ഗോളിലൂടെയാണ് അല്‍മേറിയ ഒരു ഗോള്‍ മടക്കിയത്. അതേസമയം അത്ലറ്റിക് ബില്‍ബാവോ-വലന്‍സിയ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: