കൊച്ചി: ഓരോരുത്തരും സര്‍ഗ്ഗശേഷികൊണ്ട് സമ്പന്നരാണ് എന്നാല്‍ അതിന്റെ ആവിഷ്ക്കാരത്തെ സംബന്ധിച്ച് തടസ്സങ്ങള്‍ ഉണ്ടാവുന്നു എന്നതില്‍ ദുരവസ്ഥയുണ്ട്. തടസ്സങ്ങളുടെ പ്രകാരങ്ങളില്‍ വ്യത്യസ്തതയുണ്ടാവാം. ഇതിന് പരിഹാരം മാതൃപൂജയാണ്, നമ്മുടെ പൂര്‍വ്വികര്‍ ഉപദേശിക്കുന്നു. അമ്മയിലെ ശക്തിഭാവം ഉണര്‍ത്തി പൂജ ചെയ്താല്‍ അമ്മയ്ക്ക് കനിഞ്ഞനുഗ്രഹിക്കാതിരിക്കാനാവില്ല. ആ അനുഗ്രഹത്തിന്റെ കരുത്ത് മനസ്സിലെ കുരുക്കുകളെ അഴിക്കാന്‍ സമര്‍ത്ഥമാണ്. ഐശ്വര്യസമ്പന്നമായ അഭിവൃദ്ധിയ്ക്ക് വ്യക്തികള്‍ക്കും സമാജത്തിനും രാഷ്ട്രത്തിനും അധികാരമുണ്ട്. അതിനു പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അനുഗ്രഹാശിസ്സുകളും പ്രാര്ത്ഥിച്ചുണര്ത്തേണ്ടതുണ്ട്. മാതൃപൂജ അതിനുള്ള അരങ്ങാണ്.
ബോധാനന്ദ ശുത്രി സേവാട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംപൂജ്യ സ്വാമിജി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഇന്നലെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടന്ന മാതൃപൂജയില്‍ സ്വാമിജി മാതൃപൂജുടെ മഹത്വം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് ഭദ്രദീപം കൊളുത്തി മാതൃപൂജ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് കുട്ടികള്‍ മാതൃപൂജയില്‍ പങ്കെടുത്തു. എന്‍.ശ്രീകുമാര്‍, പി.രാമചന്ദ്രന്, സി.ആര്.അജിത്ത്, രാമന്‍കുട്ടി, എസ്.കെ.കെ.നായര്‍, പി.എസ്.രാധാകൃഷ്ണന്, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: