കാലടി: സംസ്കൃത സര്‍വകലാശാലില്‍ എംഫില്‍, ഇന്റഗ്രേറ്റഡ് എംഫില്‍ പിഎച്ച്ഡി, ഡയറക്റ്റ് പിഎച്ച്ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലയുടെ കീഴിലുള്ള കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ വച്ച് നടത്തുന്ന ഉര്‍ദ്ദു കോഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തില്‍ വച്ചായിരിക്കും നടത്തുക. പ്രോഗ്രാമുകളും ഒഴിവുകളുടെ എണ്ണവും താഴെ കൊടുക്കുന്നു.
1 എംഫില്‍
കമ്പാരിറ്റിവ് ലിറ്ററേച്ചര്‍ (5), മാനുസ്ക്രിപ്റ്റോളജി (5), മ്യൂസിക് (5), ജിയോഗ്രഫി (5), ഇംഗ്ലീഷ് (10), സോഷ്യോളജി (5), ട്രാന്സലേഷന് സ്റ്റഡീസ് (5), ഉര്‍ദു (4), സൈക്കോളജി (5), ജെണ്ടര്‍ സ്റ്റഡീസ് (2).
2 ഇന്റഗ്രേറ്റഡ് എംഫില്‍- പിഎച്ച്ഡി സംസ്കൃത വ്യാകരണം (10), മലയാളം (10), ഹിന്ദി (10), ഫിലോസഫി (10), സംസ്കൃതം സാഹിത്യം(10), സംസ്കൃതം ജനറല്‍ സ്റ്റഡീസ് (5), ഹിസ്റ്ററി (10), സംസ്കൃതം ന്യായം (7), സംസ്കൃത വേദന്തം(10).
3 ഡയറക്റ്റ് പിഎച്ച്ഡി
മലയാളം (5), ഹിന്ദി (8), ആയൂര്‍വേദം (3), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (1), സംസ്കൃത സാഹിത്യം (10), സംസ്കൃതം ജനറല്‍ സ്റ്റഡീസ് (4), കമ്പാരേറ്റെവ് ലിറ്ററേച്ചര്‍ (1), ഡാന്‍സ് (2), തീയേറ്റര്‍ (2), മ്യൂസിക് (1), സോഷ്യല്‍ വര്‍ക്ക് (2), സോഷ്യോളജി (3), സംസ്കൃതം വേദാന്തം (20), ഉര്‍ദു (2).
നിര്‍ദ്ദിഷ്ട വിഷയത്തില്‍ ബി പ്ലസ് ഗ്രേഡ് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ഓണ്‍ലൈനായി എംഫില്‍, ഇന്റഗ്രേറ്റഡ് എംഫില്‍- പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. എസ്സി / എസ്ടി വിഭാഗങ്ങളിലുള്ളവര്‍ക്ക് യുജിസി നിയമാനുസൃതമുള്ള 5 ശതമാനം മാര്‍ക്കിളവ് ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, കമ്പാരേറ്റെവ് ലിറ്ററേച്ചര്‍ ആന്റ് ലിക്വിസ്റ്റിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ട്രാന്സലേഷന് സ്റ്റഡീസിലും, ജെണ്ടര്‍ സ്റ്റഡീസ്, വിമന്‍ സ്റ്റഡീസ്, ലാംഗ്വേജസ്, സോഷ്യല്‍ സയന്‍സസ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ജെണ്ടര്‍ സ്റ്റഡീസിലുമുള്ള എംഫില്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ബിരുദാനന്തരബിരുദ പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അങ്ങനെയുള്ളവര്‍ അഡ്മിഷന് കഴിഞ്ഞ് മൂന്ന് മാസത്തിനകം മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കേണ്ടതാണ്.
19.11.2013നു കാലടിയിലെ മുഖ്യകേന്ദ്രത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന് നല്‍കുക. യുജിസി ജെആര്‍എഫ് ലഭിച്ചവര്‍, ചുരുങ്ങിയത് രണ്ട് പ്രസിദ്ധീകൃത കൃതികളുള്ള യൂണിവേഴ്സിറ്റികളിലേയും, സര്‍ക്കാര്‍ കോളേജുകളിലേയും, എയ്ഡഡ് കോളേജുകളിലേയും അദ്ധ്യാപകര്‍ എന്നിവരെ എംഫിലിനും, ഇന്റര്‍ഗ്രേറ്റഡ് എംഫില്‍-പിഎച്ച്ഡിയ്ക്കുമുള്ള പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുജിസി നെറ്റ്, സ്ലെറ്റ് എന്നിവ പാസ്സായവര്‍ പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. ഓരോ വിഷയത്തിലും തയ്യാറാക്കുന്ന റാങ്ക് പട്ടികയനുസരിച്ചായിരിക്കും അഡ്മിഷന് നല്‍കുക.
ബിപ്ലസ് ഗ്രേഡോടെ (55 ശതമാനം മാര്‍ക്ക്) എംഫില്‍ പാസ്സായവര്‍ക്ക് ഡയറക്ട് പിഎച്ച്ഡിക്ക് അപേക്ഷിക്കാവുന്നതാണ്. ആയൂര്‍വേദത്തില്‍ നേരിട്ട് പിഎച്ച്ഡിയ്ക്ക് ചേരുന്നവര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് സിസിഐഎം അംഗീകാരത്തോടെ ആയൂര്‍വേദത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിരിക്കണം.
യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റുകളായ www.ssus.ac.in, www.ssusonllne.org എന്നിവയിലൂടെ 31.10.2013 വരെ അപേക്ഷകര്‍ സമര്‍പ്പിക്കാവുന്നതാണ്.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ കൊപ്പി, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫീസായ 150 രൂപ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിലടച്ച യൂണിവേഴ്സിറ്റി ചലാന്‍/ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം 5.11.2012നുള്ളില്‍ പിഎസ്, ടു വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് ഡിപ്പാര്‍ട്ടുമെന്റല്‍ സിസ്റ്റം, സംസ്കൃത സര്‍വകലാശാല, കാലടി, എറണാകുളം- 683574. എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷയൊടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ താഴെ കൊടുത്തിരിക്കുന്നു.
സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളുടെ കോപ്പി,ജോലിയുള്ളവരാണെങ്കില്‍ തൊഴിലുടമയുടെ സമ്മതപത്രം, കേരളത്തിനു പുറത്തുനിന്ന് യോഗ്യതാ പരീക്ഷ പാസ്സായവരാണെങ്കില്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, 150 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്/ യൂണിവേഴ്സിറ്റി ചലാല് റസീപ്റ്റ്, സംവരണം ആവശ്യമുള്ളവരാണെങ്കില്‍ കമ്മ്യൂണിറ്റി, കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മുകളില്‍ സൂചിപ്പിച്ചിട്ടുള്ള സര്‍കലാശാലയുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: